സൂര്യനെല്ലി കേസിലെ സാക്ഷി മരിച്ചനിലയില്‍
Posted on: 02 Mar 2015
വണ്ടിപ്പെരിയാര്‍: സൂര്യനെല്ലി പെണ്‍വാണിഭക്കേസിലെ സാക്ഷിയായ വണ്ടിപ്പെരിയാര്‍ രാജമുടി കണിയാംപറമ്പില്‍ കെ.കുഞ്ഞൂട്ടിയെ (70) വീടിനു സമീപത്തെ തോട്ടത്തിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച വീട്ടില്‍നിന്നു കടയിലേക്ക് പോകുംവഴി കുളത്തില്‍ വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു. 11 മണിയായിട്ടും തിരികെ എത്താത്തതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് പെരിയാര്‍ സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം കുമളി ഗസ്റ്റ്ഹൗസില്‍ കണ്ടതായാണ് കുഞ്ഞൂട്ടി പോലീസിന് മൊഴി നല്‍കിയത്. ഭാര്യ: അന്നമ്മ. മക്കള്‍: ബിജു, മിനി. മരുമക്കള്‍: ഷൈനി, ബേബി.
സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം കുമളി ഗസ്റ്റ്ഹൗസില്‍ കണ്ടതായാണ് കുഞ്ഞൂട്ടി പോലീസിന് മൊഴി നല്‍കിയത്. ഭാര്യ: അന്നമ്മ. മക്കള്‍: ബിജു, മിനി. മരുമക്കള്‍: ഷൈനി, ബേബി.