എസ്.പി.െയ സസ്‌പെന്‍ഡ് ചെയ്തത് പോലീസുകാര്‍ക്ക് പാഠമാകണമെന്ന് െചന്നിത്തല
Posted on: 02 Mar 2015
പാലക്കാട്: വിവാദപ്രതി നിസാമുമായുള്ള രഹസ്യ കൂടിക്കാഴ്ചയുെട പേരില്‍ ആരോപണ വിധേയനായ പത്തനംതിട്ട എസ്.പി. ജേക്കബ്‌ജോബിനെ സസ്‌പെന്‍ഡ് ചെയ്തത് േപാലീസുകാര്‍ക്കൊരു പാഠമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മീനാക്ഷിപുരത്ത് പോലീസ്സ്‌റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കയായിരുന്നു.
പോലീസ്‌നിയമവും ചട്ടവും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
ഈ സര്‍ക്കാരിന്റെ കാലത്ത് രണ്ട് എസ്.പി.മാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പോലീസിനെതിരെ കവിതാപിള്ളയുടെ ശബ്ദരേഖയിലെ ആരോപണംസംബന്ധിച്ച് വസ്തുത കണ്ടെത്തുന്നതിന് ഉത്തരമേഖലാ െഎ.ജി. അന്വേഷണം നടത്തുന്നുണ്ട്. ശബ്ദരേഖയില്‍ പോലീസുകാരെപ്പറ്റിയാണ് പറയുന്നതെങ്കിലും പോലീസുകാരുടെ ശബ്ദമില്ല. ആര്‍ക്കും ആരെപ്പറ്റിയും ആരോപണമുന്നയിക്കാം. കവിതാപിള്ളയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും പോലീസുകാര്‍ക്ക് പങ്കുണ്ടെന്നുകണ്ടാല്‍ വെറുതെവിടില്ല.
മാവോവാദികള്‍ക്കായി പോലീസ് ഊര്‍ജിത വേട്ടയിലാണെന്നും ജനങ്ങള്‍ക്ക് മാവോവാദികളെപ്പറ്റി ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു.