കരിപ്പൂരില്‍ 20 ലക്ഷത്തിന്റെ കുങ്കുമപ്പൂവ് പിടികൂടി
Posted on: 02 Mar 2015
കൊണ്ടോട്ടി: ദുബായിയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശിയില്‍നിന്ന് 20 ലക്ഷത്തിന്റെ ഇറാനിയന്‍ കുങ്കുമപ്പൂവ് പിടികൂടി. കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയിലാണ് അറസ്റ്റ്.
ഞായറാഴ്ച 10.50 ന് ദുബായിയില്‍നിന്ന് ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസര്‍കോട് മകുട റോഡ് സ്വദേശി ബാങ്ക്ജി മുഹമ്മദ് നസീറി(24)ന്റെ ബാഗേജില്‍ നിന്നാണ് കുങ്കുമപ്പൂവ് പിടികൂടിയത്.
ബാഗിലുണ്ടായിരുന്ന തുണികള്‍ക്കും ചോക്ലേറ്റുകള്‍ക്കും ഇടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുങ്കുമപ്പൂവ്. 25 ഗ്രാം വീതമുള്ള ചെറിയപാക്കറ്റുകള്‍ അഞ്ചു വലിയ പാക്കറ്റുകളിലാക്കിയാണ് 12.5 കിലോഗ്രാം കുങ്കുമപ്പൂവ് ബാഗില്‍ ഒളിപ്പിച്ചിരുന്നത്.
നസീര്‍ 28 ദിവസം മുമ്പാണ് ദുബായിയിലേക്ക് പോയത്. പിന്നീട് വിസ ശരിയാക്കാനായി നാട്ടിലേക്ക് മടങ്ങവെയാണ് കുങ്കുമപ്പൂവ് കടത്തിയത്. ദുബായിലുള്ള ബന്ധുവിന്റെ സുഹൃത്താണ് വീട്ടുസാധനങ്ങള്‍ എന്നപേരില്‍ കുങ്കുമപ്പൂവ് നല്‍കിയതെന്ന് നസീര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇയാള്‍ തന്നെയാണ് നസീറിന് വിമാനടിക്കറ്റ് എടുത്ത് നല്‍കിയത്. കേസിന്റെ തുടരന്വേഷണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.
കസ്റ്റംസ് അസിസ്റ്റന്റ്് കമ്മിഷണര്‍ ശ്യാംസുന്ദറിന്റെ നിര്‍ദേശത്തില്‍ ഇന്റലിജന്‍സ് സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, എന്‍.എസ്.അരുള്‍ പ്രസാദ്, ടി.ജി.രജിത്, യു.ബാലന്‍, ആനന്ദ് വിക്രം സിങ്, സി.പ്രദീപ് കുമാര്‍, രാജീവ് രഞ്ജന്‍, എം.മുരുകന്‍, വി.ലക്ഷ്മണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.