Crime News

ബാല ലൈംഗിക പീഡനം: മുന്‍ റോക്ക് ഗായകന് 16 വര്‍ഷം തടവ്‌

Posted on: 28 Feb 2015


ലണ്ടന്‍: ബാല ലൈംഗിക പീഡനക്കേസില്‍ ബ്രിട്ടീഷുകാരനായ മുന്‍ റോക്ക് ഗായകന്‍ ഗാരി ഗ്ലിറ്റര്‍ക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് 70-കാരനായ ഗ്ലിറ്റര്‍ക്ക് ജഡ്ജി അലിസ്റ്റര്‍ മക് ക്രീത്ത് ശിക്ഷ വിധിച്ചത്.
മാനഭംഗശ്രമം, കൈയേറ്റം, 13-കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. കോടതിയുടെ ഗാലറിയിലെ ആരാധകരുടെ സാന്നിധ്യത്തിലാണ് കറുത്ത വെല്‍വെറ്റ് കോട്ട് ധരിച്ചെത്തിയ മുന്‍ റോക്ക് താരത്തിന് ശിക്ഷ വിധിച്ചത്.
റോക്ക് സംഗീതജ്ഞനെന്ന നിലയില്‍ പ്രശസ്തിയുടെ തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് ഗ്ലിറ്റര്‍ ആരാധകരില്‍ നിന്ന് കുട്ടികളായ ഇരകളെ കണ്ടെത്തിയതെന്ന് അന്വേഷകര്‍ ചൂണ്ടിക്കാട്ടി. 1999-ല്‍ ഗ്ലിറ്റര്‍ക്കെതിരെ കുട്ടികളുടെ അശ്ലീലചിത്രം കൈവശം വെച്ചതിന് കേസ് എടുത്തപ്പോഴാണ് 1970-കളില്‍ 10 വയസ്സില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീ പരാതിയുമായി രംഗത്തെത്തിയത്. 12-ഉം 13-ഉം വയസ്സുള്ള രണ്ട് കുട്ടികളെയും ഗ്ലിറ്റര്‍ എന്നറിയപ്പെടുന്ന പോള്‍ ഗാഡ് പീഡിപ്പിക്കുകയുണ്ടായി.
കുട്ടികളുടെ 4000-ത്തോളം അശ്ലീലചിത്രങ്ങള്‍ കൈവശം വെച്ചതിന് 1999-ലാണ് റോക്ക് താരം ആദ്യമായി ജയിലിലാവുന്നത്. 2006-ല്‍ വിയറ്റ്‌നാമില്‍ വെച്ചും ഗ്ലിറ്റര്‍ ബാല ലൈംഗികപീഡനത്തിന് ജയിലിലായിരുന്നു.

 

 




MathrubhumiMatrimonial