Crime News

സന്തോഷ് വധം: ഹോട്ടല്‍ജീവനക്കാരന് ഏഴുവര്‍ഷംതടവും പിഴയും

Posted on: 01 Mar 2015


മഞ്ചേരി: തിരൂര്‍ പൂങ്ങോട്ടുകുളത്ത് ഹോട്ടലില്‍ യുവാവ് കുത്തേറ്റുമരിച്ച കേസില്‍ പ്രതിയ്ക്ക് ഏഴുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും മഞ്ചേരി രണ്ടാംഅഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.
നിറമരുതൂര്‍ ജനതാബസാര്‍ തള്ളാശ്ശേരി സന്തോഷ് (23) കുത്തേറ്റുമരിച്ച കേസില്‍ ഹോട്ടല്‍ ജീവനക്കാരനായ പറവണ്ണ കാഞ്ഞിരകുറ്റി അണ്ടിപ്പാട്ടില്‍ മുഹമ്മദ് തന്‍സീറിനെ (26) യാണ് ശിക്ഷിച്ചത്. ജഡ്ജി എന്‍.ഹരികുമാറിന്റെതാണ് വിധി. 304ാം വകുപ്പുപ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് തെളിയിക്കപ്പെട്ടത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കണം. 2009 ജൂണ്‍ 13 നാണ് കേസിനാസ്പദമായ സംഭവം. സന്തോഷും സുഹൃത്തുക്കളും ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിയ്ക്കാനെത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ച്ചയായി സലാഡ് ചോദിച്ചതാണ് തര്‍ക്കത്തിനുകാരണമായത്. സംഘട്ടനത്തിനിടയില്‍ സന്തോഷിന് കുത്തേല്ക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ മരണംസംഭവിക്കുകയുമായിരുന്നു. കേസില്‍ പത്തൊമ്പത് സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് ഹാജരായി.

 

 




MathrubhumiMatrimonial