Crime News

കൂട്ടബലാത്സംഗ വീഡിയോ: സി.ബി.ഐ. അന്വേഷിക്കണമെന്ന് സുപ്രീംകോടതി

Posted on: 28 Feb 2015


ന്യൂഡല്‍ഹി: ക്യാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് അഞ്ച് പുരുഷന്മാര്‍ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി സി.ബി.ഐ.യോട് നിര്‍ദേശിച്ചു.

വീഡിയോയിലെ പുരുഷന്മാരെ കണ്ടെത്താന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, ഡല്‍ഹി സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ഇത് അതിഗുരുതരമായ വിഷയമാണെന്നും പൊതുശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണെന്നും സുപ്രീംകോടതി വിലയിരുത്തി.
വാട്‌സ്ആപ്പിലൂടെ പ്രചരിച്ച വീഡിയോ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി സാമൂഹികപ്രവര്‍ത്തക സുനിത കൃഷ്ണന്‍ യൂട്യൂബില്‍ ഇട്ടതോടെയാണ് വാര്‍ത്തയായത്. വീഡിയോയിലുള്ളവരെ കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ട് 'ഷെയിം ദ റേപ്പിസ്റ്റ്‌സ്' എന്ന പേരില്‍ അവര്‍ പ്രചാരണവും തുടങ്ങി. ഇതിനുപിന്നാലെ സുനിതയുടെ വീടും അവരുടെ സംഘടനയായ പ്രജ്വലയുടെ ഓഫീസുമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുനേരെ ആക്രമണമുണ്ടായി.

വീഡിയോയിലുള്ള പുരുഷന്മാരെ കണ്ടെത്താനായിട്ടില്ല. എങ്കിലും വീഡിയോ പകര്‍ത്തിയതെങ്ങനെയെന്നതിനെക്കുറിച്ച് ചില സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്.

 

 




MathrubhumiMatrimonial