മാനഭംഗത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച 15-കാരി മരിച്ചു; അയല്‍വാസി കസ്റ്റഡിയില്‍
Posted on: 27 Feb 2015
പാലക്കാട്: മാനഭംഗത്തിലൂടെ ഗര്‍ഭിണിയായ 15-കാരി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സക്കിടെ പ്രസവത്തോടെ മരിച്ചു. പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞും മരിച്ചു. പാലക്കാട് ഓലശ്ശേരിയിലെ പത്താംക്ലാസുകാരിയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ബുധനാഴ്ച മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പ്രമോദിനെ (19) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗര്‍ഭിണിയാണെന്ന് അറിയാത്ത പെണ്‍കുട്ടി 14ന് വീണ്ടും മാനഭംഗത്തിനിരയായെന്ന് പോലീസ് പറയുന്നു. അന്നാണ് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പാലക്കാട് ജില്ലാ ആസ്പത്രിയില്‍നിന്ന് അന്നുതന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി 250 ഗ്രാം ഭാരമുള്ള കുഞ്ഞിനെ പ്രസവിച്ചയുടന്‍ പെണ്‍കുട്ടി മരിച്ചു. ജീവനില്ലാത്ത കുഞ്ഞിനെയാണ് പ്രസവിച്ചത്.