ഹാപ്പി രാജേഷ് വധം; കണ്ടെയ്‌നര്‍ സന്തോഷിന് ജാമ്യമില്ല
Posted on: 27 Feb 2015
കൊച്ചി: ഹാപ്പി രാജേഷ് വധക്കേസിലെ ആറാം പ്രതി കണ്ടെയ്‌നര്‍ സന്തോഷിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരനെ ജാമ്യത്തില്‍ വിട്ടാല്‍ മറ്റ് സാക്ഷികള്‍ തെളിവ് നല്‍കാന്‍ മടിക്കുമെന്ന സി.ബി.ഐ.യുടെ വാദം പരിഗണിച്ചാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷ ജാമ്യം തള്ളിയത്.
ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടും കണ്ടെയ്‌നര്‍ സന്തോഷ് പൂര്‍ണമായ വിവരം വെളിപ്പെടുത്തിയിട്ടില്ലെന്നും സി.ബി.ഐ. ബോധിപ്പിച്ചു. ഹാപ്പി രാജേഷ് വധത്തിലെ ഗൂഢാലോചനയിലും നടത്തിപ്പിലും പങ്കുണ്ട്. നിരപരാധിയല്ലെന്നും സി.ബി.ഐ. വാദിച്ചു.