ചന്ദ്രബോസിന്റെ കൊലപാതകം: മൂന്നു സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി
Posted on: 25 Feb 2015
തൃശ്ശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വിവാദ വ്യവസായി മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ കേസ്സിലെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിത്തുടങ്ങി. മൂന്നു പ്രധാനസാക്ഷികളുടെ മൊഴിയാണ് ശനിയാഴ്ച ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് നമ്പര്‍ രണ്ട് കോടതി രേഖപ്പെടുത്തിയത്. കേസ്സിന്റെ പ്രാധാന്യം കണക്കിലെടുത്ത് സി.ആര്‍.പി.സി. 164 പ്രകാരമുള്ള രഹസ്യമൊഴിയെടുക്കലാണ് കോടതിയില്‍ നടന്നത്.
സാക്ഷികളായ അനൂപ്, അസൈനാര്‍, അജീഷ് എന്നിവരുടെ മൊഴികളാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ടി.പി. അനില്‍ രേഖപ്പെടുത്തിയത്. ഇവരില്‍ രണ്ടുപേര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരും ഒരാള്‍ ഡ്രൈവറുമാണ്. മറ്റു മൂന്നുപേരുടെ മൊഴി ഫിബ്രവരി 24ന് രേഖപ്പെടുത്തും. ആകെ ഒമ്പതുപേരുടെ മൊഴിയാണ് ഇത്തരത്തില്‍ എടുക്കാന്‍ അനുമതി കിട്ടിയിട്ടുള്ളത്.
ശരിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച മൊഴിരേഖപ്പെടുത്തല്‍ വൈകിട്ട് 5മണിയോടെയാണ് അവസാനിച്ചത്. കോടതി ജീവനക്കാരെപ്പോലും ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു ഈ രഹസ്യമൊഴിയെടുക്കല്‍. ഇതിനുള്ള നോട്ടീസ് വ്യാഴാഴ്ചയാണ് കോടതി സാക്ഷികള്‍ക്ക് അയച്ചത്. കേസ്സില്‍ അതിവേഗ വിചാരണയും പ്രോസിക്യൂഷന്‍ ലക്ഷ്യമിടുന്നു. കേസ്സിലെ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അപകടകരമാെണന്ന് കോടതിക്ക് ബോധ്യപ്പെടുന്ന സന്ദര്‍ഭങ്ങളിലാണ് അതിവേഗ വിചാരണ നടത്താറ്.