സദാചാരക്കൊല: സൂത്രധാരനടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍
Posted on: 25 Feb 2015
ചെര്‍പ്പുളശ്ശേരി: കുലുക്കല്ലൂര്‍ എരവത്രയില്‍ 55-കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സദാചാരഗുണ്ടാസംഘത്തിലെ സൂത്രധാരനടക്കം രണ്ടുപേര്‍ കൂടി അറസ്റ്റിലായി.
സൂത്രധാരന്‍ കുലുക്കല്ലൂര്‍ എരവത്ര മാനമ്പള്ളിയാലില്‍ രതീഷ് (32), മുളയംകാവ് എരവത്ര തിരുത്തിപ്പടിയില്‍ സുരേന്ദ്രന്‍ (37) എന്നിവരെയാണ് ചെര്‍പ്പുളശ്ശേരി സി.ഐ. സി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇവരെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ഇരുവരെയും ഒറ്റപ്പാലം ഒന്നാം ക്ലൂസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി കുലുക്കല്ലൂര്‍ എരവത്രയില്‍ കൂലിപ്പണിക്കാരനായ പ്രഭാകരനെ പതിനൊന്നംഗസംഘം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതിനകം ഒമ്പതുപേര്‍ അറസ്റ്റിലായി.