ചന്ദ്രബോസിന്റെ നില പിന്നെയും മോശമായി
Posted on: 25 Feb 2015
തൃശ്ശൂര്‍: വിവാദവ്യവസായി നിഷാം കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ നില കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക്. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ ഞായറാഴ്ച തകരാറുണ്ടായി. മരുന്നുകള്‍ ഒന്നും നല്‍കാതെ തന്നെ ഇത് അഞ്ചുമിനിറ്റിനു ശേഷം മാറുകയും ചെയ്തു. ആദ്യമായാണ് ചന്ദ്രബോസിന് ഹൃദയ സംബന്ധമായ പ്രശ്‌നം ഉണ്ടാകുന്നത്.
ഇതിനിടെ തിങ്കളാഴ്ച മറ്റൊരു ശസ്ത്രക്രിയയ്ക്കുകൂടി ചന്ദ്രബോസിനെ വിധേയനാക്കാന്‍ ആസ്പത്രി അധികൃതര്‍ തീരുമാനിച്ചു. മുമ്പു നടത്തിയ ശസ്ത്രക്രിയയുടെ പൂര്‍ത്തീകരണം എന്നനിലയ്ക്കാണ് തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തുന്നത്. എന്നാല്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ ഇതു സങ്കീര്‍ണ്ണമാകും.
ഇതുവരെ നാലു ശസ്ത്രക്രിയകള്‍ക്കാണ് ചന്ദ്രബോസിനെ വിധേയനാക്കിയത്. പലവിധത്തിലുള്ള മര്‍ദ്ദനത്തിന്റെ ഫലമായി വന്‍കുടലിലും ചെറുകുടലിലും പലയിടത്തായി രക്തം കട്ടപിടിച്ചിട്ടുണ്ട്. കൂടാതെ ശരീരത്തിന്റെ ഏതൊക്കെ ഭാഗത്താണ് ക്ഷതം ഏറ്റതെന്നു കണ്ടെത്താന്‍പോലും പറ്റാത്ത അവസ്ഥയാണുള്ളത്. ചന്ദ്രബോസിന്റെ ചികിത്സാ ധനസഹായമായി ഇരുപത്തയ്യായിരം രൂപ കഴിഞ്ഞദിവസം ജില്ലാ ഭരണകൂടം കൈമാറിയിരുന്നു.