
അച്ഛന്‍ കൊല്ലപ്പെട്ട കേസില്‍ മകന് ജീവപര്യന്തം കഠിനതടവ്
Posted on: 25 Feb 2015
പാലക്കാട്: അച്ഛന്‍ കൊല്ലപ്പെട്ട കേസില്‍ മകന് കോടതി ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. എലവഞ്ചേരി പനങ്ങാട്ടിരി പുത്തന്‍വീട്ടില്‍ രാജപ്പന്‍ (72) കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ സന്തോഷ്‌കുമാറിനാണ് (29) പാലക്കാട് ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ ശിക്ഷവിധിച്ചത്. 2013 ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം. സ്ഥിരം മദ്യപിച്ചുവരുന്ന സന്തോഷ്‌കുമാര്‍ അന്ന് കുടുംബവഴക്കിനെത്തുടര്‍ന്ന് അച്ഛനെ തോര്‍ത്തുമുണ്ടുകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലൂക് പ്രോസിക്യൂട്ടര്‍ ജയന്‍ സി. തോമസ് ഹാജരായി.





