ഗുണ്ടാനേതാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു
Posted on: 25 Feb 2015
ചാത്തന്നൂര്‍: ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്ന് ഗുണ്ടയെ വെട്ടിക്കൊന്നു. ആദിച്ചനല്ലൂര്‍ കുണ്ടുമണ്‍ പ്ലാവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ കുണ്ടുമണ്‍ അനി എന്ന അനി(32)യാണ് വെട്ടേറ്റ് മരിച്ചത്. അനിയുടെ ഇരുകൈകളും കാലുകളും വെട്ടിമാറ്റാനുള്ള ശ്രമവും നടന്നിട്ടുണ്ട്. നിരവധി വെട്ടേറ്റിട്ടുണ്ട്. അനിയോടൊപ്പമുണ്ടായിരുന്ന കണ്ണേറ്റ സ്വദേശി ബോട്ട് രാജേഷിനും തലയ്ക്ക് വെട്ടേറ്റു. കൂടെയുണ്ടായിരുന്ന സനോജ് ഓടി രക്ഷപ്പെട്ടു.
ചാത്തന്നൂര്‍-പാരിപ്പള്ളി പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട അനിയും വെട്ടേറ്റ ബോട്ട് രാജേഷും. കാരംകോട് കണ്ണേറ്റ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കാരംകോട് സ്വദേശി പ്രജുവിന്റെ ഗുണ്ടാസംഘമാണ് അനിയെ വെട്ടികൊന്നത്. രണ്ടുപേരെ ചാത്തന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഗുണ്ടാസംഘത്തിലെ പത്തോളം പേരെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. സാബു, ഹണി എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെയാണ് കുണ്ടുമണ്‍ അനിക്ക് നേരെ ആക്രമണമുണ്ടായത്. വരിഞ്ഞം ചാവരുകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് അനിയും സംഘവും എത്തിയിരുന്നു. ഇതറിഞ്ഞ് എതിര്‍വിഭാഗവും സംഘടിതരായി എത്തി. അപകടം അറിഞ്ഞ് അനിയും രാജേഷും സനോജും ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.
വയലിക്കട പടിഞ്ഞാറേ ഏലായുടെ കിഴക്കുഭാഗത്തെ നടവരമ്പില്‍ വച്ച് അനിയെയും സംഘത്തെയും എതിര്‍സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ രാജേഷ് ബോധമറ്റ് വീണു. സനോജ് ഓടി രക്ഷപ്പെട്ടു. കുണ്ടുമണ്‍ അനിയെ ഗുണ്ടാസംഘം തലങ്ങും വിലങ്ങും വെട്ടി. കൈകാലുകള്‍ വെട്ടിമാറ്റാനുള്ള ശ്രമമായിരുന്നെന്ന് പോലീസ് കരുതുന്നു.
അനിയെ വെട്ടി നടവരമ്പിനോട് ചേര്‍ന്നുള്ള തോട്ടില്‍ തള്ളിയിട്ടശേഷം അവിടെനിന്നും ഇരുന്നൂറ് മീറ്ററോളം വലിച്ചിഴച്ച് ഇടറോഡ് വരെ കൊണ്ടുപോയി. അതിനുശേഷം വെട്ടിപരിക്കേല്പിച്ചവര്‍ തന്നെ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് വിളിച്ചുവരുത്തി. ആംബുലന്‍സ് എത്തുമ്പോഴേക്കും ഗുണ്ടാസംഘം രക്ഷപ്പെട്ടു. പോലീസിന്റെ സഹായത്തോടെ അനിയെയും രാജേഷിനെയും ചാത്തന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. അനിയുടെ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് അയച്ചു. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവേ മരിച്ചതായാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം അനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചാത്തന്നൂര്‍ എ.സി.പി. എസ്.ശിവപ്രസാദിന്റെ നേതൃത്വത്തില്‍ കൊട്ടിയം സി.ഐ. ജോഷ്വ, ചാത്തന്നൂര്‍ എസ്.ഐ. ഐ.ഫറോസ് എന്നിവരാണ് അന്വേഷണം നടത്തുന്നത്. അനിയുടെ ഭാര്യ ഉഷ. മക്കള്‍: അബി, അഭിജിത്ത്.