വാട്‌സ്ആപ്പില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കല്‍; കാസര്‍കോട്ട് മൂന്നുകേസുകള്‍ റജിസ്റ്റര്‍ ചെയ്തു
Posted on: 25 Feb 2015
കാസര്‍കോട്: വാട്‌സ്ആപ്പില്‍ തെറ്റിദ്ധാരണാജനകവും വിഭാഗീയത ഉണ്ടാക്കുന്നതുമായ സന്ദേശം അയക്കുന്നത് തടയാന്‍ സൈബര്‍സെല്‍ നിരീക്ഷണം ശക്തമാക്കി. കാസര്‍കോട് ജില്ലയില്‍ ഇതിനകം മൂന്നുകേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
ഇത്തരത്തിലുള്ള നൂറുഗ്രൂപ്പുകള്‍ക്കെതിരെ െേകസടുക്കാന്‍ സൈബര്‍സെല്‍ നടപടി തുടങ്ങി. ഗ്രൂപ്പ് അംഗങ്ങളുടെ മേല്‍വിലാസം സൈബര്‍സെല്‍ ശേഖരിക്കുകയാണ്. സ്‌കൂള്‍വിദ്യാര്‍ഥികള്‍ മുതല്‍ ഉദ്യോഗസ്ഥര്‍വരെയുള്ളവര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണെന്ന് തെളിഞ്ഞു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടി ഉടന്‍ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മുന്‍പരിചയം ഇല്ലാത്തവരുടെ ഗ്രൂപ്പുകളില്‍ അംഗങ്ങളാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. തെറ്റായ സന്ദേശം വരുന്ന ഗ്രൂപ്പില്‍നിന്ന് ഒഴിവായി വിവരം പോലീസില്‍ അറിയിക്കണം. ഗ്രൂപ്പില്‍വരുന്ന സന്ദേശങ്ങളുടെ ഉത്തരവാദിത്വം അഡ്മിനും അത് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കും മാത്രമാണെന്നത് തെറ്റിദ്ധാരണയാണ്. തെറ്റായസന്ദേശം അയക്കുന്ന ഗ്രൂപ്പില്‍ അംഗമായിരിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്നും അദ്ദേഹം അറിയിച്ചു. ഒഴിഞ്ഞതിന് ശേഷവും അനുവാദമില്ലാതെ മനഃപൂര്‍വം ഗ്രൂപ്പിലേക്ക് ആരെങ്കിലും ചേര്‍ക്കുന്നുണ്ടെങ്കില്‍ അക്കാര്യം പോലീസിലോ സൈബര്‍സെല്ലിലോ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഫോണ്‍: 09497 976013, 04994 257800.