
വനിതാ കോളേജ് പ്രിന്‍സിപ്പലിന്റെ വീട്ടില്‍നിന്ന് കാറും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു
Posted on: 25 Feb 2015
കണ്ണൂര്‍: കൃഷ്ണമേനോന്‍ ഗവ. വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജിതാദേവിയുടെ വീട്ടില്‍നിന്ന് കാറും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. പള്ളിക്കുന്നിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്വിഫ്റ്റ് ഡിസയര്‍ കാറാണ് മോഷ്ടിച്ചത്. അജിതാദേവി വീടുപൂട്ടി ആലുവയില്‍പ്പോയ സമയത്താണ് മോഷണം നടന്നത്. വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് സ്വര്‍ണത്തിന്റെ ഒരു ജോഡി കമ്മലും മോതിരവും എല്‍.സി.ഡി. ടി.വി.യും മോഷ്ടിച്ചിട്ടുണ്ട്. അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അജിതാദേവി ബുധനാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ടൗണ്‍ പോലീസില്‍ പരാതി നല്‍കി. അഡീഷണല്‍ എസ്.ഐ. രാജന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.





