മലബാര്‍തല ബൈബിള്‍ കൃപാഭിഷേകം എടൂരില്‍
Posted on: 25 Feb 2015
ഇരിട്ടി: കുടുംബങ്ങളിലും സമൂഹത്തിലും നവീകരണവും സമാധാനവും ആത്മീയ ഉണര്‍വും ലക്ഷ്യമാക്കി നടത്തുന്ന മലബാര്‍തല ബൈബിള്‍ കൃപാഭിഷേകം 17 മുതല്‍ 21 വരെ എടൂരില്‍ നടക്കും.
ഇടുക്കി അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ഡൊമിനിക് വാളന്മലും സംഘവുമാണ് കൃപാഭിഷേകം നയിക്കുന്നത്.
എല്ലാദിവസവും വൈകിട്ട് മൂന്നുമുതല്‍ ഒമ്പതുവരെ എടൂര്‍ സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. 17-ന് സി.ബി.സി.ഐ. ദൈവശാസ്ത്രം കമ്മീഷന്‍ സെക്രട്ടറിയും തലശ്ശേരി അതിരൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടറുമായ ഫാ. ഡോ. ജോസഫ് പാംബ്ലാനി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. രണ്ടാംദിവസം തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടും മൂന്നാംദിനം ഫാ. ഡോ. ജോണ്‍ ഒറകുണ്ടിലും നാലാംദിവസം വികാരി ജനറല്‍ അബ്രഹാം പോണാട്ടും സമാപനദിവസം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റവും സന്ദേശം നല്കും.
കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നായി 10,000-ത്തിലധികം വിശ്വാസികള്‍ പങ്കെടുക്കും. കൗണ്‍സലിങ്ങിനും കുമ്പസാരിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികളായ ഫാ. ആന്‍ഡ്രൂസ് തെക്കേല്‍, ഫാ. മാത്യു കോണിക്കല്‍, ജോസ് തറയില്‍, അബ്രഹാം താണിക്കാപ്പറ, ജോസഫ് താന്നിയില്‍, അബ്രഹാം വരിക്കാപ്പള്ളില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.