ലൈംഗികബന്ധമില്ലാതെ ബലാത്സംഗക്കുറ്റം ചുമത്തിയ ആദ്യകേസ്
Posted on: 25 Feb 2015
മഞ്ചേരി: ബലാത്സംഗം സംബന്ധിച്ച ഇന്ത്യന്‍ശിക്ഷാനിയമത്തിലെ ഭേദഗതിക്കുശേഷം കുറ്റംചുമത്തിയ കേരളത്തിലെ ആദ്യകേസാണ് നിലമ്പൂര്‍ രാധവധത്തിന്റേത്
ലൈംഗികബന്ധം നടന്നില്ലെങ്കിലും സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്പിക്കുന്ന ഏതുപ്രവൃത്തിയും ബലാത്സംഗമായി കണക്കാക്കിയാണ് നിയമം ഭേദഗതിചെയ്തത്. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ബസ്സിനുള്ളില്‍ യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിനുശേഷമാണ് നിയമഭേദഗതിയുണ്ടായത്.
കോണ്‍ഗ്രസ് ഓഫീസിലെ ചൂലിന്റെ പ്ലൂസ്റ്റിക്പിടി പ്രതികള്‍ രാധയുടെ ജനനേന്ദ്രിയത്തില്‍ കയറ്റിയിരുന്നു. ഇത് ബലാത്സംഗമായി കണക്കാക്കുകയായിരുന്നു. ഈ കുറ്റം തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചു. എന്നാലിത് മരണകാരണമായെന്ന വാദം കോടതി അംഗീകരിച്ചതുമില്ല.