കൊക്കെയ്ന്‍: പ്രതികളുടെ റിമാന്‍ഡ് നീട്ടി
Posted on: 25 Feb 2015
കൊച്ചി: കടവന്ത്രയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് കൊക്കെയ്ന്‍ പിടിച്ച കേസില്‍ പ്രതികളുടെ റിമാന്‍ഡ് മാര്‍ച്ച് അഞ്ച് വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പ്രതികളെ ചൊവ്വാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
കോഴിക്കോട് സ്വദേശി രേശ്മ രംഗസ്വാമി, ബെംഗളൂരു സ്വദേശി ബ്ലെസ്സി സില്‍വസ്റ്റര്‍, നടന്‍ ഷൈന്‍ ടോം ചാക്കോ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ടിന്‍സി ബാബു, കാഞ്ഞിരപ്പള്ളി 28-ാം മൈല്‍ സ്വദേശി സ്‌നേഹ ബാബു എന്നിവരാണ് കേസിലെ പ്രതികള്‍.
ഷൈന്‍ ടോം എറണാകുളം സബ് ജയിലിലും മറ്റുള്ളവര്‍ തൃശ്ശൂര്‍ വനിതാ ജയിലിലുമാണ് റിമാന്‍ഡില്‍ കഴിയുന്നത്.