ഗീതാദര്‍ശനം - 278
Posted on: 07 Jul 2009
സി. രാധാകൃഷ്ണന്‍
സര്‍വഭൂതാനി കൗന്തേയ
പ്രകൃതിം യാന്തി മാമികാം
കല്പക്ഷയേ പുനസ്താനി
കല്പാദൗ വിസൃജാമ്യഹം
പ്രകൃതിം സ്വാമവഷ്ടഭ്യ
വിസൃജാമി പുനഃ പുനഃ
ഭൂതഗ്രാമമിമം കൃത്സനം
അവശം പ്രകൃതേര്‍വശാത്
അല്ലയോ കുന്തീപുത്രാ, ഓരോ കല്പവും കഴിയുന്നേരം എല്ലാ ചരാചരങ്ങളും എന്റെ പരാപ്രകൃതിയില്‍ ലയിക്കുന്നു. അടുത്ത കല്പത്തിന്റെ ആരംഭത്തില്‍ അവയെ ഞാന്‍ വീണ്ടും പുറത്തു വിടുന്നു. പരാപ്രകൃതിക്കു വശപ്പെട്ടിരിക്കയാല്‍ അസ്വതന്ത്രമായ ഈ മുഴുവന്‍ ചരാചരങ്ങളെയും എന്റെ ആ പ്രകൃതിയെത്തന്നെ ആസ്പദമാക്കി ഞാന്‍ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നു.
ബ്രഹ്മാണ്ഡം എന്ന മഹാസ്പന്ദത്തിന്റെ ചാക്രികമായ ആവര്‍ത്തനക്രിയയില്‍ സംഭവിക്കുന്ന കാര്യമാണ് ഈ പറയുന്നത്. ബ്രഹ്മാണ്ഡത്തിന്റെ വികാസദശയെ ബ്രഹ്മാവിന്റെ പകലെന്നും സങ്കോചദശയെ ബ്രഹ്മാവിന്റെ രാത്രിയെന്നും നേരത്തേ പറഞ്ഞു (സഹസ്രയുഗപര്യന്തം.... - 8 ,17.) വികാസദശയുടെ തുടക്കത്തില്‍, അക്ഷരമെന്ന വൈരുധ്യാത്മകമായ അവ്യക്തമാധ്യമത്തില്‍ സംഭവിക്കുന്ന ബീജസ്പന്ദത്തിന് അനുരണനങ്ങളായി ചെറുതും വലുതുമായ സ്പന്ദങ്ങള്‍ രൂപംകൊള്ളുന്നു. ഇവയുടെ പാരസ്പര്യത്തിലൂടെ ചരാചരങ്ങള്‍ ഉയിര്‍ക്കുന്നു. മഹാവികാസത്തിന്റെ മുന്നേറ്റത്തിനനുസരിച്ച് ഇവയ്ക്ക് രൂപാന്തരങ്ങളും ജനനമരണങ്ങളും സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. മഹാസ്പന്ദത്തിലെ സങ്കോചാവസ്ഥയില്‍ സ്‌ളേറ്റ് മായുന്നപോലെ എല്ലാ ചരാചരങ്ങളും അക്ഷരമാധ്യമത്തില്‍ തിരികെ ലയിക്കുന്നു. അക്ഷരമാധ്യമത്തിന്റെ പരിണാമിയായ പ്രകൃതിക്ക് വശപ്പെട്ടിരിക്കുന്നതിനാല്‍ ചരാചരങ്ങള്‍ക്ക് ഈ ചാക്രികതയില്‍നിന്ന് രക്ഷപ്പെടാനാവില്ല.
ഒരു ബ്രഹ്മാണ്ഡം മഹാപ്രപഞ്ചത്തിലെ ഒരു കണിക (പരമാത്മാവിന്റെ ഏകാംശം) മാത്രമാണ്. മഹാപ്രപഞ്ചത്തില്‍ എണ്ണിയാലൊടുങ്ങാത്തത്ര ബ്രഹ്മാണ്ഡങ്ങളുണ്ട്. ചെറുകണം മുതല്‍ മഹാപ്രപഞ്ചംവരെയുള്ള ഒരു സ്പന്ദത്തിന്റെയും രണ്ട് ആവര്‍ത്തികള്‍ നൂറുശതമാനം സദൃശങ്ങളല്ല. കാരണം, ഓരോ ബ്രഹ്മാണ്ഡവും ഓരോ ആവര്‍ത്തിതോറും പരിണമിക്കുന്നു. അതിനാല്‍ കല്പംതോറുമുള്ള ആവര്‍ത്തനത്തിന്റെ ഫലമായി ചരാചരങ്ങള്‍ കൃത്യമായും അവയുടെ പഴയ വടിവില്‍ത്തന്നെ വീണ്ടുമുണ്ടാകുമെന്നു പറയാനാവില്ല.
ആധുനിക പ്രപഞ്ചവിജ്ഞാനീയത്തില്‍ ബ്രഹ്മാണ്ഡത്തിന് മൂന്നു മാതൃകകള്‍ ഉണ്ട്. ഒന്ന് സ്ഥിരസ്ഥിതി യൂണിവേഴ്‌സ് . (ഇവിടെ യൂണിവേഴ്‌സ് എന്ന പദം അര്‍ഥമാക്കുന്നത് നമ്മുടെ ബ്രഹ്മാണ്ഡത്തെയാണ്, മുകളില്‍ പറഞ്ഞ മഹാപ്രപഞ്ചത്തെയല്ല.) താരാകദംബങ്ങള്‍ സ്ഥിരമായി നശിക്കുകയും ജനിക്കുകയും ചെയ്യുന്നതിനാല്‍ യൂണിവേഴ്‌സ് എന്നും ഇക്കണ്ട മാതിരി ഇരിക്കുമെന്നാണ് ഈ മാതൃക പറയുന്നത്. രണ്ടാമത്തേത്, വികസ്വര യൂണിവേഴ്‌സ് . എല്ലാ താരാകദംബങ്ങളും ഒന്നില്‍നിന്നൊന്ന് അകലുന്നതായി തോന്നുന്നതിനാല്‍ യൂണിവേഴ്‌സ് വികസ്വരമാണ്. ഈ വികാസം എത്ര കാലമുണ്ടാകുമെന്നോ എവിടെ അവസാനിക്കുമെന്നോ പറയാന്‍ ഇപ്പോഴും നിര്‍വാഹമില്ല. മൂന്ന്, സ്പന്ദിക്കുന്ന യൂണിവേഴ്‌സ് . യൂണിവേഴ്‌സ് വീണ്ടും ചുരുങ്ങുമെന്നും പിന്നെയും വികസിക്കുമെന്നും ഈ മാതൃക പറയുന്നു.
ഇവയില്‍ ആദ്യത്തേത് ഉപേക്ഷിക്കപ്പെട്ടുകഴിഞ്ഞു. രണ്ടാമത്തേത് ഇപ്പോഴും വിശദാംശങ്ങളില്‍ വ്യക്തതയിലെത്തിയില്ല. മൂന്നാമത്തേത് അംഗീകാരത്തിനു കാത്ത് പുറത്ത് നില്‍ക്കുകയും ചെയ്യുന്നു. സര്‍വവ്യാപിയായ ഒരു അവ്യക്തമാധ്യമത്തിന്റെ അസ്തിത്വത്തെ വരവേല്‍ക്കാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാനിടയില്ല. ചുരുക്കത്തില്‍, ബ്രഹ്മാണ്ഡത്തിന് ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു മാതൃക സയന്‍സില്‍ ഇപ്പോഴും ഇല്ല. മഹാപ്രപഞ്ചമെന്ന സങ്കല്പംതന്നെ ഇല്ല.
(തുടരും)