ജലചൂഷണം തടയാന്‍ നിയമം ഭേദഗതി ചെയ്യും: മന്ത്രി

Posted on: 01 Jul 2009


തിരുവനന്തപുരം: സംസ്ഥാനത്ത് ജലചൂഷണം തടയുന്നതിന് ഭൂഗര്‍ഭജല വിതരണനിയമം ഭേദഗതി ചെയ്യുമെന്നും സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളിലേയും പട്ടികജാതി-പട്ടികവര്‍ഗ കോളനികളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ബില്‍ ഈ വര്‍ഷം തന്നെ നിയമസഭയില്‍ അവതരിപ്പിക്കും. ജലനിധി 400 പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ജലസംരക്ഷണം, മഴവെള്ള സംഭരണം എന്നിവയ്ക്കായി പ്രത്യേക സമിതികള്‍ രൂപീകരിക്കാനും ഇതിനായി ജനകീയകര്‍മ്മപരിപാടി നടപ്പാക്കാനും തീരുമാനിച്ചതായി ജലവിഭവമന്ത്രി നിയമസഭയില്‍ അറിയിച്ചു. ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.



MathrubhumiMatrimonial