ഗീതാദര്‍ശനം - 267
Posted on: 25 Jun 2009
സി. രാധാകൃഷ്ണന്‍
ധുമോ രാത്രിസ്തഥാ കൃഷ്ണഃ
ഷണ്മാസാ ദക്ഷിണായനം
തത്ര ചാന്ദ്രമസം ജ്യോതിഃ
യോഗീ പ്രാപ്യ നിവര്‍ത്തതേ
പുക, രാത്രി, കൃഷ്ണപക്ഷം, ആറു മാസമുള്ള ദക്ഷിണായനകാലം-ആ മാര്‍ഗത്തിലൂടെ പോകുന്ന യോഗി (വൃദ്ധിക്ഷയങ്ങളുള്ള) 'ചന്ദ്രലോകം' പ്രാപിച്ച് തിരികെ വരുന്നു.
വേദപ്രസിദ്ധമായ 'ചന്ദ്രായനം' സ്വര്‍ഗകാമികളായവരുടെ വഴിയാണ്. അവര്‍ തങ്ങള്‍ ചെയ്ത പുണ്യത്തിന്റെ ബാങ്ക് ബാലന്‍സ് തീരുവോളം സ്വര്‍ഗത്തിലെ പഞ്ചനക്ഷത്ര സുഖം അനുഭവിക്കുന്നു. പിന്നെ, ഭൂമിയിലേക്ക് തിരികെവന്ന് ജന്മമെടുക്കുന്നു.
പുക, രാത്രി, കൃഷ്ണപക്ഷം, ദക്ഷിണായനം എന്നിവ 'ചന്ദ്രമണ്ഡല'ത്തെ, അതായത് അപരാപ്രകൃതിയെ, ഇരുട്ടിനെ പ്രതിനിധാനം ചെയ്യുന്നു. പ്രാപഞ്ചികവിഷയങ്ങളുടെ അഭിമാനി ദേവതയാണ് ചന്ദ്രന്‍.
ജീവന്മുക്തരായവര്‍ ഈ രണ്ടു വഴിയിലൂടെയും പോകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലിരിക്കെത്തന്നെ അവരുടെ ജീവന്‍ പരമാത്മസാരൂപ്യം സാധിച്ചിരിക്കുന്നു. ആ സാരൂപ്യത്തിനായി പ്രയത്‌നിക്കുന്നവരുടെയും അതിനായി ഒട്ടും പ്രയത്‌നിക്കാത്തവരുടെയും വഴികളാണ് ഈ പറഞ്ഞത്.
രൂപനിര്‍മാണക്ഷേത്രങ്ങളുടെ നിലനില്പില്‍, അവ ശരീരത്തിലിരിക്കെ ആയാലും ശരീരാന്തരയാത്ര നടത്തുമ്പോഴായാലും വിദ്യുത്കാന്തതരംഗങ്ങള്‍, ഗുരുത്വാകര്‍ഷണം, കാന്തക്ഷേത്രം എന്നിവയുടെ സ്വാധീനം എവ്വിധമെന്ന് നാളെ അറിയാനിരിക്കുന്നേ ഉള്ളൂ. അതുകൊണ്ട് ഈ പദ്യങ്ങളെ അവസാനവിശകലനത്തിന് വിധേയമാക്കാന്‍ സമയമായില്ല.
രൂപനിര്‍മാണക്ഷേത്രമാണ് ജീവാത്മാവ് എങ്കില്‍ മനുഷ്യവംശം ഉള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങള്‍ ഇത്രയേറെ പെരുകുന്നതെങ്ങനെ എന്നു സംശയം തോന്നാം.
ജീവന്റെ പരിണാമഗതി നോക്കുക. 'സജീവം' എന്നു പറയാവുന്ന ആദ്യത്തെ ഉരുവം ഉണ്ടായപ്പോള്‍ അത് പലതായി പെരുകി. പക്ഷേ, ഒരു കോപ്പിയും മറ്റൊരു കോപ്പിയുടെയൊ ഒറിജിനലിന്റെയൊ തനി പകര്‍പ്പായിരുന്നില്ല. ആകാതിരിക്കാനുള്ള ഇച്ഛയും സാഹചര്യവും ഒരുമിച്ച് നിലനിന്നു. ആ ഒറിജിനല്‍ പരാപ്രകൃതിയില്‍നിന്ന് ഇത്രയും രൂപ നിര്‍മാണക്ഷേത്രങ്ങളെ എടുത്ത് ആവിഷ്‌കരിക്കാന്‍ ഹേതുവാകുകകൂടി ചെയ്തു എന്നു കരുതാം. പിന്നെ ഓരോ കോപ്പിയും ഇതുതന്നെ ചെയ്തു. ജീവപരിണാമശ്രേണിയില്‍ പാരമ്പര്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും കുറച്ചു കാണാനാവില്ല. ഓരോ ഘട്ടത്തിലും ഓരോ ഒറിജിനലും തന്റെ അതിജിവനഗുണങ്ങളും ആത്മസാരൂപ്യത്തിനായുള്ള (അറിഞ്ഞതോ അറിയാത്തതോ ആയ) ആവേശവും കോപ്പികളിലേക്ക് കൈമാറി. അതേസമയം ആ പുതിയ പതിപ്പുകളാകട്ടെ, അവയുടെ തനതായ ഒരു ഇച്ഛകൂടി ഉള്‍ക്കൊണ്ടവയുമായി.
രൂപനിര്‍മാണക്ഷേത്രത്തിന്റെ ഓരോ കോപ്പിയുടെയും ഉരുവപ്പെടലില്‍ രണ്ടു വിപരീതത്വരകള്‍ പ്രവര്‍ത്തിക്കുന്നതുകാണാം. പാരമ്പര്യത്തിന്റെ തുടര്‍ച്ച നിലനിര്‍ത്താനുള്ള ത്വരയും വൈവിധ്യത്തിലൂടെ 'മെച്ചപ്പെടാ'നുള്ള ത്വരയും. ഈ ത്വരകളുടെ ഉദ്ഗ്രഥിതവും അതേസമയം സ്വതന്ത്രവുമായ ഇച്ഛയാണ് ഓരോ പകര്‍പ്പിന്റെയും സ്വത്വം.
പരിണാമത്തിന്റെ അടുത്ത പടിയിലെത്തുമ്പോഴും മുറ ഇതുതന്നെ. ആദ്യത്തെ പടിയില്‍ ഉള്ളവ രണ്ടാംപടിയിലുള്ളവയുടെ അതിജീവനത്തിനു പശ്ചാത്തലമാവുന്നു. ഓരോ തലത്തിലും അനന്തവൈവിധ്യം പരീക്ഷിച്ച് അടുത്ത തലത്തിലേക്കു കടക്കുന്നു. അടുത്ത പടിയിലേക്കുള്ള വ്യതിയാനത്തിനോ മറ്റൊരു വഴിക്കുള്ള പരിണാമത്തിന്റെ നിലനില്പിനോ ഒട്ടും നിരക്കാത്ത ഉരുവങ്ങളെ, അവയുടെ അനന്തവൈവിധ്യവും പരീക്ഷിച്ചതില്‍പ്പിന്നെ, തീര്‍ത്തും തള്ളിക്കളഞ്ഞ ചരിത്രവുമുണ്ട്. ദിനോസറുകള്‍ ഉദാഹരണം. ഇങ്ങനെ വംശനാശം വരുന്ന ജീവികളുടെ രൂപനിര്‍മാണക്ഷേത്രങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു? വഴിയുടെ 'അടഞ്ഞ അറ്റ'ങ്ങളില്‍ എത്തിപ്പെട്ട ആ രൂപനിര്‍മാണക്ഷേത്രങ്ങള്‍ പ്രകൃതിയിലെ വിവിധ ബലങ്ങളായി വിഘടിച്ചു പോകുന്നു എന്നേ കരുതാനാവൂ.
അവസാനമിതാ മനുഷ്യന്റെ അനന്തവൈവിധ്യം ഭൂഗോളം അടക്കി വാഴുന്നു. ഈ രൂപത്തില്‍നിന്ന് പരമാത്മ സാരൂപ്യം സാധ്യമാണെന്ന് തെളിഞ്ഞിട്ടുള്ളതിനാല്‍ നമുക്ക് ദിനോസറുകളുടെ ഗതി വരാന്‍ ഇടയില്ല.
(തുടരും)