githadharsanam

ഗീതാദര്‍ശനം - 255

Posted on: 06 Jun 2009

സി. രാധാകൃഷ്ണന്‍



അക്ഷരബ്രഹ്മയോഗം


സര്‍വദ്വാരാണി സംയമ്യ
മനോ ഹൃതി നിരുധ്യ ച
മൂര്‍ധന്യാധായാത്മനഃ പ്രാണം
ആസ്ഥിതോ യോഗധാരണാം

ഓമിത്യേകാക്ഷരം ബ്രഹ്മ
വ്യാഹരന്‍ മാമനുസ്മരന്‍
യഃ പ്രയാതി ത്യജന്‍ ദേഹം
സ യാതി പരമാം ഗതിം
എല്ലാ (ഇന്ദ്രിയ) വാതിലുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി മനസ്സിനെ ഹൃദയത്തില്‍ തടഞ്ഞുവെച്ച് തന്റെ പ്രാണനെ മൂര്‍ധാവിലുറപ്പിച്ച് ചിത്തവൃത്തികളെ അന്തരാത്മാവിനോട് ഇണക്കിച്ചേര്‍ത്ത് ബ്രഹ്മവാചകമായ ഓംകാരം (പ്രണവം) ഉച്ചരിച്ചുകൊണ്ടും എന്നെ ഇടര്‍ച്ചയില്ലാതെ ധ്യാനിച്ചുകൊണ്ടും ആര്‍ ദേഹം വിട്ടുപോകുന്നുവോ അവന്‍ പരമോല്‍കൃഷ്ടമായ ലക്ഷ്യത്തെ പ്രാപിക്കുന്നു.
അക്കമിട്ടെന്നപോലെയാണ് മാര്‍ഗനിര്‍ദേശം. ആദ്യം വേണ്ടത് എല്ലാ എന്‍ട്രി-എക്‌സിറ്റ് പോയന്റുകളിലും ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കുകയാണ്. കാര്യക്ഷമമായിരിക്കണമിവ. എങ്കിലേ മനസ്സിന് സ്വസ്ഥത കിട്ടൂ. അങ്ങനെ സ്വസ്ഥമായ മനസ്സിനെ ഹൃദയത്തില്‍ തടഞ്ഞുവെക്കണം.

(തുടരും)



MathrubhumiMatrimonial