ഗീതാദര്‍ശനം - 253
Posted on: 04 Jun 2009
സി. രാധാകൃഷ്ണന്‍
പ്രയാണകാലേ മനസാചലേന
ഭക്ത്യാ യുക്തോ യോഗബലേന ചൈവ
ഭ്രൂവോര്‍മധ്യേ പ്രാണമാവേശ്യ സമ്യക്
സ തം പരം പുരുഷമുപൈതി നിത്യം
ആരാണോ മരണസമയത്തും (ജീവന്‍മുക്തനായി ഭവിക്കുമ്പോഴും) പ്രാണനെ ഭ്രൂമധ്യത്തില്‍ വേണ്ടവിധം നിര്‍ത്തിയിട്ട് ഭക്തിയോടെയും അഭ്യാസബലത്താല്‍ ഇളക്കമില്ലാത്ത മനസ്സോടെയും പരമപുരുഷനെ ധ്യാനിക്കുന്നത് അവന്‍ പ്രകാശസ്വരൂപമായ ആ പരമപുരുഷനെത്തന്നെ പ്രാപിക്കുന്നു.
ജീവന്‍ ശരീരത്തില്‍ ഇരിക്കെത്തന്നെ പരംപുരുഷസാത്മ്യം സാധിക്കാം. (മരണംവരെ കാത്തിരിക്കണമെന്നില്ല.) അഥവാ ജീവിതകാലത്ത് സാധിച്ചില്ലെങ്കില്‍ ജീവന്റെ കൂടുമാറ്റവേളയില്‍ ഒരു സുവര്‍ണാവസരം ഉണ്ടെന്നു ചൂണ്ടിക്കാണിക്കുകയാണ്. എപ്പോഴായാലും മുറ ഒന്നുതന്നെ.
പ്രാഥമികമായി വേണ്ടത് നിസ്വാര്‍ഥവും നിരുപാധികവുമായ ഭക്തിയാണ്. അത് പൂര്‍ണമായ സമര്‍പ്പണംതന്നെ. പ്രേമത്തിന്റെ പരമാനന്ദമറിയാത്ത ജന്മം എന്തിനു കൊള്ളാം! ആ പ്രേമം പരമാത്മസ്വരൂപത്തോടായാല്‍ ആ സ്വരൂപവുമായി യോജിക്കാന്‍ കഴിയും. ('സ്വസ്വരൂപാനുസന്ധാനം' എന്ന് ആചാര്യസ്വാമികള്‍ ഭക്തിയെ നിര്‍വചിക്കുന്നു.) ധ്യാനയോഗബലം കൊണ്ട് ഇതു സാധിക്കാം. ധ്യാനത്തിലൂടെ ഭക്തിയുടെ പരമകോടിയിലെത്തുന്ന യോഗിയുടെ ആത്മസ്വരൂപത്തിലേക്കുള്ള പ്രയാണമാണ് പരാമര്‍ശവിഷയം. അതായത്, അഹന്തയുടെ മരണവേള.
ഭക്തിയോടു ചേര്‍ത്താണ് യോഗബലത്തെപ്പറ്റി പറയുന്നത്. യോഗബലമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിരന്തരമായ ധ്യാനപരിശീലനത്തിലൂടെ നേടിയ മനോബലമാണ് എന്നര്‍ഥം. (കുണ്ഡലിനിയോ മറ്റു ഗൂഢശക്തികളോ അല്ല.) അതുപോലെ പ്രാണനെ നെറ്റിത്തടത്തില്‍ നിര്‍ത്തുക എന്നതുകൊണ്ട് പ്രാണപ്രവൃത്തികളെ അന്യവൃത്തികളില്‍നിന്ന് പിന്തിരിപ്പിച്ച് ധ്യാനത്തില്‍ മാത്രം കേന്ദ്രീകരിക്കുക എന്നേ താത്പര്യമുള്ളൂ. ക്ലേശകരങ്ങളായ തപശ്ചര്യകള്‍ ഒന്നും വേണമെന്നില്ല.
പ്രാണവൃത്തികള്‍ പലതാണ്. (ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം, വിഷയഗ്രഹണം, ആഹാരം ദഹിപ്പിക്കല്‍, ദഹിച്ച ആഹാരത്തെ ദേഹത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കല്‍, ഉദ്ഗമന ചിന്താശക്തി അഥവാ അറിവിന്റെ പുതുമേഖലകളിലേക്ക് ഉയര്‍ത്തല്‍ മുതലായവ.) പ്രാണന്റെ വൃത്തികളാണ് ചിന്തകളുടെ ചാഞ്ചാട്ടത്തിനു നിദാനം. പ്രാണനെ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ പിന്നെ ധ്യാനം സുകരമാവും. പ്രാണനിയന്ത്രണം എളുപ്പമല്ല. പക്ഷേ, അത് എളുപ്പമാക്കാന്‍ ഒരു വഴിയുണ്ട്. അതാണ് പ്രണവോപാസന. ഒരാമുഖത്തിലൂടെ അതിലേക്ക് കടക്കുന്നു.
(തുടരും)