ഗീതാദര്‍ശനം - 243
Posted on: 25 May 2009
സി. രാധാകൃഷ്ണന്‍
ജരാമരണമോക്ഷായ
മ മാശ്രിത്യ യതന്തി യേ
തേ ബ്രഹ്മ തദ്‌വിദുഃ കൃസ്‌നം
അധ്യാത്മം കര്‍മ ചാഖിലം
ആര്‍ എന്നെ ആശ്രയമാക്കി ജരാമരണമുക്തിക്കായി പ്രയത്‌നനിക്കുന്നുവോ അവര്‍ ആ ബ്രഹ്മത്തെയും മുഴുവന്‍ കര്‍മങ്ങളെയും എല്ലാ അധ്യാത്മരഹസ്യങ്ങളെയും അറിയുന്നു.
എല്ലാവരുമുള്ളത് ബ്രഹ്മത്തില്‍ത്തന്നെ എന്ന് അവര്‍ അറിയുന്നു. 'അധ്യാത്മം' എന്നതിന് അന്തര്‍മണ്ഡലത്തെ, മനോബുദ്ധിതലത്തെ, സംബന്ധിച്ചത് എന്നര്‍ഥം. സ്വന്തം മനസ്സിനെയും ലോകമനസ്സിനെയും അവര്‍ അറിയുന്നു, കര്‍മരഹസ്യവും അറിയുന്നു. ഇത്തരക്കാരാണ് സര്‍വേശ്വരന്റെ കൈയിലെ കുറ്റമറ്റ ഉപകരണങ്ങള്‍.
വാര്‍ധക്യവും മരണവും ഇല്ലാതാക്കാന്‍ എന്തുവഴി എന്ന് ആധുനിക ജീവശാസ്ത്രം അന്വേഷിച്ചുകൊണ്ടിരിക്കയാണല്ലോ. അധ്യാത്മവിദ്യ ഇതാ ഒരു എളുപ്പവഴി നിര്‍ദേശിക്കുന്നു. ജന്മംതന്നെ മേലില്‍ ഇല്ലെങ്കില്‍ പിന്നെങ്ങനെ ജരയും നരയും വരാന്‍? മരണമില്ലായ്മയല്ല അമൃതത്വം, ജനനമില്ലായ്മയാണ്. ജീവന്‍ മോര്‍ഫൊജനറ്റിക് ഫീല്‍ഡ് എന്ന ഇടനില വിട്ട് പരമാത്മസ്വരൂപത്തില്‍ ലയിച്ചു നില്‍ക്കുന്നതോടെ ജനനമരണചാക്രികത അവസാനിച്ചു. എങ്കിലിത് മരിച്ചതില്‍പ്പിന്നെ മാത്രം ലഭിക്കുന്ന വരദാനമാണോ? അല്ല. ജീവിച്ചിരിക്കുമ്പോഴേ ഈ സാരൂപ്യം സംഭവിക്കാം. അതിനാണ് ജീവന്‍മുക്താവസ്ഥ എന്നു പറയുന്നത്. ആ അവസ്ഥയിലാണ് ആ ബ്രഹ്മവും കര്‍മഖിലവും എല്ലാം അധ്യാത്മരഹസ്യവും സ്വയം വെളിവാകുന്നത്. ആ യോഗി കൗമാരത്തില്‍നിന്ന് ബാല്യത്തിലേക്ക് പോകുന്നപോലെ മരണത്തെ കടന്നുപോകുന്നു.
(തുടരും)