ഗീതാദര്‍ശനം - 230
Posted on: 11 May 2009
ചതുര്‍വിധാ ഭജന്തേ മാം
ജനാഃ സുകൃതിനോശര്‍ജുനാ
ആര്‍ത്തോ ജിജ്ഞാസുരര്‍ഥാര്‍ഥി
ജ്ഞാനീ ച ഭരതര്‍ഷഭ
ഹേ അര്‍ജുനാ, ആര്‍ത്തന്മാര്‍ (രോഗാദികളാല്‍ പീഡിതരായവര്‍), ജിജ്ഞാസുക്കള്‍ (ആത്മജ്ഞാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍), അര്‍ഥാര്‍ഥി (ഇഹത്തിലും പരത്തിലും ഭോഗവിഷയങ്ങളെ പ്രാപിക്കാനിച്ഛിക്കുന്നവര്‍), ജ്ഞാനി (ബ്രഹ്മജ്ഞാനി) എന്നിങ്ങനെ നാലുതരം സുകൃതികളായ ജനങ്ങള്‍ എന്നെ ഭജിക്കുന്നു.
ഇന്ദ്രിയമനോബുദ്ധികള്‍ പ്രവര്‍ത്തനക്ഷമങ്ങളാകുന്നത് ആത്മസ്വരൂപവൈഭവത്താലാണ്. ആ സ്വരൂപത്തില്‍നിന്ന് കരണങ്ങളിലേക്ക് ആവശ്യമായ ശക്തി സംക്രമിപ്പിക്കാന്‍ കരണങ്ങളെ ആ സ്വരൂപവുമായി യോജിപ്പിക്കുന്ന പ്രക്രിയയാണ് 'ഭജന'. (അല്ലാതെ, ഹിസ്റ്റീരിയ വരെ എത്തുന്ന ബഹളമയമായ പാട്ടുമാട്ടവും അട്ടഹാസവുമല്ല.) അര്‍പ്പണമാണ് അതിലെ കാതലായ കാര്യം. തന്നെത്തന്നെ മറക്കാതെ അര്‍പ്പണം സാധിക്കില്ല. സ്വരൂപചിന്തയിലേക്കുള്ള ആദ്യപടിയാണ് ആത്മവിസ്മൃതി. ആ പടി കടന്നവരാകയാലാണ് ഈ നാലു കൂട്ടരും സുകൃതികളാകുന്നത്.
ഒരര്‍ഥത്തില്‍ മനുഷ്യരായ മനുഷ്യരെല്ലാം ഈശ്വരനെ അറിഞ്ഞോ അറിയാതെയോ ഭജിക്കുന്നുണ്ട് എന്ന ചിരി ഈ പദ്യത്തില്‍ ലയിച്ചുകിടക്കുന്നു. എന്തുണ്ടായിട്ടും സമാധാനമില്ലാത്തവര്‍, സത്യമറിയണമെന്ന് ആഗ്രഹിക്കുന്നവര്‍, ആഗ്രഹങ്ങള്‍ സാധിക്കാന്‍ യത്‌നനിക്കുന്നവര്‍, ജ്ഞാനികള്‍ എന്നിങ്ങനെയുള്ള തരംതിരിവില്‍ ഏതെങ്കിലുമൊന്നില്‍പ്പെടാതെ മനുഷ്യരില്‍ ആരുണ്ടാകാന്‍? ലഭ്യമായ ഈശ്വരസങ്കല്പങ്ങളില്‍ തൃപ്തി വരാതെ കൂടുതല്‍ നല്ലതിനായി ബദ്ധപ്പെടുന്നവരല്ലേ ഈശ്വരനിഷേധികള്‍പോലും? അര്‍ഥിക്കാത്തവരായി ലോകത്താരുണ്ട്? എല്ലാ പ്രാര്‍ഥനയും ഭജനമാണ്. അര്‍പ്പണമില്ലാത്ത പ്രാര്‍ഥന പ്രാര്‍ഥനയല്ല. അതിനാല്‍ ആത്മാര്‍ഥമായ പ്രാര്‍ഥന സുകൃതംതന്നെ.
(തുടരും)