കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തില്‍ വര്‍ധന
Posted on: 08 May 2009
-സ്വന്തം ലേഖകന്‍
ആഗോളതലത്തില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനത്തില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2008-ല്‍ ഈ രംഗത്ത് 29 ശതമാനം വര്‍ധനയുണ്ടായതായി 'വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട്' റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, ഈ രംഗത്ത് ജര്‍മനിയെ കടത്തിവെട്ടി അമേരിക്ക ഒന്നാംസ്ഥാനത്തെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലോകത്ത് കഴിഞ്ഞ വര്‍ഷം മാത്രം കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനത്തില്‍ 27,000 മെഗാവാട്ടിന്റെ വര്‍ധനയുണ്ടായി. 270 ലക്ഷം ഭവനങ്ങളുടെ ആവശ്യത്തിന് തികയുമിത്. ഇതോടെ, 2008-ല്‍ കാറ്റില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് ആഗോളതലത്തില്‍ 120,798 മെഗാവാട്ടായി. ഇത് മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ ഒന്നര ശതമാനം വരും. 1997-ല്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി വിഹിതം വെറും ഒരു ശതമാനമായിരുന്നു.
അമേരിക്കയില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം 50 ശതമാനം വര്‍ധിച്ച് 25,170 മെഗാവാട്ട് ആയതായി റിപ്പോര്‍ട്ട് പറയുന്നു. ഇത് ആഗോള ഉത്പാദനത്തിന്റെ 21 ശതമാനം വരും. യൂറോപ്പില്‍ 2008-ലെ വര്‍ധന 8,877 മെഗാവാട്ടാണ്. 2008-ലെ ഉത്പാദന വര്‍ധന കണക്കാക്കിയാല്‍, പ്രകൃതിവാതകം ഉപയോഗിച്ചുള്ളതിലും 28 ശതമാനവും, കല്‍ക്കരിയില്‍ നിന്നുള്ളതിലും പത്തുശതമാനവും കൂടുതലാണ് യൂറോപ്പില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി വിഹിതത്തിലെ വര്‍ധന.
യൂറോപ്പ് ഇപ്പോള്‍ ആകെ 65,946 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്ന് ഉത്പാദിപ്പിക്കുന്നു. കാറ്റില്‍നിന്ന് ലോകത്താകെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 55 ശതമാനം വരുമിത്. യൂറോപ്പില്‍ ജര്‍മനി തന്നെയാണ് ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്. 23,903 മെഗാവാട്ടാണ് ആ രാജ്യത്തിന്റെ ഉത്പാദനശേഷി.
ഏഷ്യയില്‍ ചൈനയിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വര്‍ധനയുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 6,300 മെഗാവാട്ടിന്റെ വര്‍ധന. അതോടെ, ചൈനയില്‍ കാറ്റില്‍നിന്ന് ഉത്പാദിപ്പിക്കുന്ന മൊത്തം വൈദ്യുതിയുടെ അളവ് 12,200 മെഗാവാട്ട് ആയി. 2010-ഓടെ 10,000 മെഗാവാട്ട് ഉത്പാദിപ്പിക്കുകയെന്ന ചൈനയുടെ പ്രഖ്യാപിത ലക്ഷ്യം കടന്നിരിക്കുന്നു. 2020 ആകുമ്പോഴേക്കും ഒരുലക്ഷം മെഗാവാട്ട് ആണ് ചൈന ലക്ഷ്യമിടുന്നത്.
കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്താണ്. 9,645 മെഗാവാട്ടാണ് ഇപ്പോഴത്തെ ഉത്പാദനശേഷിയെന്ന് വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട് പറയുന്നു. 2008-ല്‍ 1800 മെഗാവാട്ടിന്റെ വര്‍ധന ഇന്ത്യയ്ക്ക് കൈവരിക്കാനായി.