githadharsanam

ഗീതാദര്‍ശനം - 215

Posted on: 25 Apr 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനവിജ്ഞാന യോഗം


വ്യാസമഹര്‍ഷിയുടെ കാലമായപ്പോഴേയ്ക്ക് ഉപനിഷത്തുക്കളുടെ സാരം ഏട്ടിലെ താത്പര്യവും നിത്യജീവിതത്തില്‍ അതിനുള്ള പ്രായോഗികതയും ഇങ്ങനെ പുനരവതരിപ്പിക്കേണ്ടിവന്നത്.
'തത്ത്വമസി' എന്നതിലെ 'തത്' (അത്-പരമാത്മസ്വരൂപം) ആണ് ഇനിയുള്ള ആറ് അധ്യായങ്ങളിലെ വിഷയം. ഓരോ ഘട്ടത്തിലും നല്‍കുന്ന അറിവിനെ എങ്ങനെ വിജ്ഞാനമാക്കാമെന്ന് അപ്പപ്പോള്‍ നിര്‍ദേശിച്ചുകൊണ്ടാണ് ആഖ്യാനം.ഈശ്വരനെ കണ്ടെത്താന്‍ ശ്രമിക്കുന്നവരില്‍ ഏറ്റവും ശ്രേഷ്ഠന്‍ ധ്യാനയോഗിയാണെന്നും ധ്യാനയോഗികളില്‍ വെച്ച് ഉത്തമന്‍ ആത്മസ്വരൂപത്തെ ധ്യാനിക്കുന്നവനാണെന്നും പറഞ്ഞാണ് ആറാമധ്യായം അവസാനിക്കുന്നത്. ഇവിടെ രണ്ട് സംശയങ്ങള്‍ ഉണ്ടാകാം. ആത്മസ്വരൂപം എവ്വിധമെന്നും പരിമിതമായ മനസ്സുകൊണ്ട് അളവറ്റ അതിനെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ ആകുമെന്നും. ഇതേപ്പറ്റി അര്‍ജുനന്‍ ചോദിച്ചേക്കാവുന്ന ചോദ്യങ്ങള്‍ ഊഹിച്ചറിഞ്ഞ് എന്നപോലെ മറുപടി പറഞ്ഞുകൊണ്ട് ഈ അധ്യായം തുടങ്ങുന്നു.
(തുടരും)



MathrubhumiMatrimonial