
സൈന്യത്തിന്റെ നിര്‍ണായക മുന്നേറ്റം
Posted on: 23 Apr 2009
2008 ആഗസ്ത് രണ്ടിന് മാന്നാര്‍ ജില്ലയിലെ പുലികളുടെ ശക്തികേന്ദ്രമായ വെള്ളംങ്കുളം പട്ടണം സൈന്യം പിടിച്ചടക്കി. എട്ട് മാസം നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ് മാന്നാര്‍ ജില്ല തന്നെ സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. ജൂലായ് 31ന് സൈന്യം മാന്നാര്‍-കിള്ളിനോച്ചി അതിര്‍ത്തി കടക്കുകയും പുലികളുടെ അവസാനത്തെ ശക്തികേന്ദ്രമായ വണ്ണിയിലെത്തുകയും ചെയ്തു. സപ്തംബര്‍ രണ്ടിന് സൈന്യം മല്ലവി പട്ടണത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തു. സപ്തംബര്‍ ഒമ്പതിന് പുലികള്‍ വാവുനിയയിലെ വ്യോമകേന്ദ്രത്തില്‍ അപ്രതീക്ഷിത ആക്രമണം നടത്തി. സപ്തംബര്‍ 15ന് കിള്ളിനോച്ചിയിലെ അക്കരയങ്കുളത്ത് കനത്ത പോരാട്ടം ആരംഭിച്ചു. ഒക്‌ടോബര്‍ ആറിന് ഒരു ചാവേര്‍ ആക്രമണത്തില്‍ സൈന്യത്തിലെ ഉന്നത ഉദ്യാഗസ്ഥനടക്കം 27 സൈനികര്‍ കൊല്ലപ്പെട്ടു. ഒക്‌ടോബര്‍ 17ന് സൈന്യം നാച്ചിക്കുടയ്ക്ക് വടക്കുള്ള മാന്നാര്‍-പൂനാരിന്‍ റോഡ് അടയ്ക്കുകയും നാച്ചിക്കുട വളയുകയും ചെയ്തു. ഒക്‌ടോബര്‍ 28ന് സൈന്യം നാച്ചിക്കുടയിലെ പുലികളുടെ അവസാനത്തെ നാവികകേന്ദ്രത്തിനുനേരെ ആക്രമണം ആരംഭിക്കുകയും പിറ്റേദിവസം തന്നെ അത് പിടിച്ചടക്കുകയും ചെയ്തു. നവംബര്‍ 15ന് സൈന്യം തന്ത്രപ്രധാനമായ പൂനെരിനില്‍ കടന്നു. ഡിസംബര്‍ നാലിന് സൈന്യം മുല്ലൈത്തീവിന് തെക്കുള്ള ആലമ്പില്‍ കടന്നു.



