
ഗീതാദര്‍ശനം - 209
Posted on: 19 Apr 2009
ധ്യാനയോഗം
അഥവാ യോഗിനാമേവ
കുലേ ഭവതി ധീമതാം
ഏതദ്ധി ദുര്‍ലഭതരം
ലോകേ ജന്മ യദീദൃശം
അല്ലെങ്കില്‍ ജ്ഞാനികളും യോഗികളുമായവരുടെ കുലത്തില്‍ത്തന്നെ (ഗുരുകുലങ്ങളില്‍ത്തന്നെ) ജന്മമെടുക്കാന്‍ ഇടയാവുന്നു. ഇപ്രകാരമുള്ള പിറവി ഏതോ അത് ഈ ലോകത്തില്‍ ദുര്‍ലഭം തന്നെയാണ്.
'കുലേ' എന്നതിന് കുടുംബത്തില്‍ എന്ന അര്‍ഥം തന്നെ എടുക്കണമെന്നില്ല. ജനിക്കുന്നതെവിടെയായാലും അങ്ങനെയുള്ള മഹാത്മാക്കളുടെ സാമീപ്യവും സഹായവും കിട്ടുന്ന സാഹചര്യമുണ്ടാവുമെന്നു ധരിച്ചാല്‍ മതി. അഥവാ കുടുംബത്തില്‍ എന്ന അര്‍ഥം എടുത്താലും അതിന് വ്യവസ്ഥാപിതമായ ജാതിമതങ്ങളെന്ന അടിസ്ഥാനം കല്പിക്കുന്നുമില്ല.
(തുടരും)





