ഗീതാദര്‍ശനം - 199
Posted on: 09 Apr 2009
സി. രാധാകൃഷ്ണന്‍
ആത്മൗപമ്യേന സര്‍വത്ര
സമം പശ്യതി യോ/ര്‍ജുന
സുഖം വാ യതി വാ ദുഃഖം
സ യോഗീ പരമോ മതഃ
അല്ലയോ അര്‍ജുനാ, എല്ലാ ചരാചരങ്ങളുടെയും സുഖവും അഥവാ ദുഃഖവും തനിക്കുതന്നെ സംഭവിക്കുന്നതിനു തുല്യമായി ആര്‍ കരുതുന്നുവോ ആ യോഗിയാണ് ഉത്തമനെന്നത്രെ എന്റെ അഭിപ്രായം.
മനുഷ്യവംശത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒറ്റയടിക്ക് പരിഹാരമുണ്ടാകാന്‍ ഈ ഒരു ആദര്‍ശത്തിന്റെ സാര്‍വലൗകികമായ സ്വീകാരം മതിയാവും. ജാതിമതവര്‍ണവര്‍ഗദേശങ്ങളുടെ പേരില്‍ സ്വയം വിഭജിച്ച് തലതല്ലിച്ചാവുന്ന മനുഷ്യരോട് പിന്നീടുണ്ടായ പ്രവാചകരെല്ലാം ആവര്‍ത്തിച്ചു പറഞ്ഞ കാര്യമാണിത്. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാ'നും 'നിന്റെ സഹോദരന്റെ ചോരയ്ക്ക് കാവലാളായിരിക്കാ'നും 'നിന്റെ അയലത്തെ ഏഴു വീടുകളില്‍ അത്താഴത്തിനു വകയുണ്ടോ എന്ന് അറിഞ്ഞു മാത്രം ഭക്ഷിക്കാ'നുമൊക്കെ ഉള്ള അരുളപ്പാടുകള്‍ ഇപ്പറഞ്ഞതിന്റെ ചുരുക്കപ്പതിപ്പുകളാണ്. എന്നാലോ, ആ മരുന്നിന്റെ ഈ ചെറിയ ഡോസുകള്‍പോലും സേവിക്കാന്‍ ഇനിയും നമുക്കു സാധിച്ചിട്ടില്ല. അതിനാല്‍, ഈ ദര്‍ശനത്തെ ജീവിതത്തില്‍ കൂടുതല്‍ വ്യാപകമായി ഉള്‍ക്കൊണ്ട് പ്രകൃതിയുടെ സംരക്ഷയും സര്‍വജീവസഹാനുഭൂതിയും സാധിക്കാന്‍ പറ്റുന്നേ ഇല്ല.
മനുഷ്യനെ ആരാണ് ഭരിക്കേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇവിടെ ലഭിക്കുന്നു. ബാഹ്യമായ ഒരു ശക്തിക്കും നിയമത്തിനും ഫലപ്രദമായി അത് സാധിക്കില്ല. സംഘടനകള്‍ക്കോ ഭരണഘടനകള്‍ക്കോ ഒക്കില്ല. ഓരോരുത്തനും സ്വയം ഭരിക്കാന്‍ പ്രാപ്തനാവണം. അതിനുള്ള അറിവും വികാരപരിപാകവും എല്ലാവര്‍ക്കും കൈവരണം. ഒരു ഭരണകര്‍ത്താവും ആവശ്യമില്ലാതായാലേ ശരിയായ ഭരണം നടക്കൂ! അങ്ങനെയൊരു അവസ്ഥയാണ് ദര്‍ശനപരമായ പരിണാമത്തിലൂടെ ഗീത ലക്ഷ്യമാക്കുന്നത്.
ഇതൊരു വെറും മനക്കോട്ടയല്ലേ എന്ന സംശയം ചെറുതായെങ്കിലും ശേഷിക്കാം. അത് അര്‍ജുനനിലൂടെ ഉന്നയിച്ച് നിവാരണം ചെയ്യുകയാണ് അടുത്തപടി.
(തുടരും)