githadharsanam

ഗീതാദര്‍ശനം - 194

Posted on: 05 Apr 2009

സി. രാധാകൃഷ്ണന്‍



ധ്യാനയോഗം


പ്രശാന്തമനസം ഹ്യേനം
യോഗിനം സുഖമുത്തമം
ഉപൈതി ശാന്തരജസം
ബ്രഹ്മഭൂതമകല്മഷം

പ്രശാന്തമായ മനസ്സുള്ളവനും രജോഗുണം അടങ്ങിയവനും പാപരഹിതനും ബ്രഹ്മമായി ത്തീര്‍ന്നവനുമായ ഈ യോഗി ശ്രേഷ്ഠമായ സുഖം നിശ്ചയമായും കൈവരിക്കുന്നു.
യോഗത്തിലൂടെ കിട്ടുന്ന സുഖം ശ്രേഷ്ഠമാണ്. കാരണം, അതിന് തടസ്സമോ അറുതിയോ ഹാങ്ങോവറോ ഏറ്റക്കുറച്ചിലോ ഇല്ല. പക്ഷേ, അത് കിട്ടണമെങ്കില്‍ യോഗി ബ്രഹ്മസാരൂപ്യം നേടണം.
ഞാന്‍ കര്‍ത്താവാണ് എന്ന ബോധം ആ നേട്ടത്തിന്റെ കാര്യത്തില്‍പ്പോലും ഉണ്ടാകരുത്. തീര്‍ത്തും പാപരഹിതനായാലേ ഇതു നടക്കൂ.
അതിന് കര്‍മയോഗം അനുഷ്ഠിക്കണം. കര്‍മയോഗം തികഞ്ഞ യജ്ഞഭാവനയോടെ അനുഷ്ഠിക്കാന്‍ രജോഗുണം അടങ്ങി കാമക്രോധങ്ങള്‍ ശമിക്കണം, മനസ്സ് ശാന്തമായാല്‍ പോരാ പ്രശാന്തമാകണം.
(തുടരും)



MathrubhumiMatrimonial