വരയാടുകളുടെ പറുദീസ ഇന്ന് വീണ്ടും തുറക്കുന്നു

Posted on: 02 Apr 2009


കൊച്ചി: വരയാടുകള്‍ക്ക് കുഞ്ഞുങ്ങള്‍ നാല്പത്തിയെട്ട്. വേനല്‍മഴയും മഞ്ഞിന്‍വലയവും മാറിമാറി വന്നപ്പോള്‍ പുല്‍മേടുകളില്‍ വീണ്ടും പച്ചപ്പ് പരന്നു. മൂന്നാറില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കായി വരയാടുകളുടെ സ്വര്‍ഗ്ഗഭൂമിയായ രാജ്മല വ്യാഴാഴ്ച മുതല്‍ വീണ്ടും തുറന്നുകൊടുക്കുന്നു.

വരയാടുകളുടെ പ്രസവകാലമായതിനാല്‍ രാജ്മലയിലേക്ക് പ്രവേശനം തല്‍ക്കാലം നിര്‍ത്തിയിരുന്നു. ഇവിടെ മാത്രമായി വരയാടുകളുടെ 48 കുഞ്ഞുങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനില്‍ബാബു പറഞ്ഞു.

മധ്യവേനല്‍ അവധിയായതിനാല്‍ ടൂറിസ്റ്റുകളുടെ തിരക്ക് വര്‍ധിക്കുമെന്ന് വനംവകുപ്പ് കരുതുന്നു. ടൂറിസ്റ്റുകള്‍ക്കു വേണ്ടത്ര സൗകര്യം ഒരുക്കുന്നതോടൊപ്പം നിയന്ത്രിക്കാനും സംവിധാനങ്ങള്‍ ഉണ്ട്. മൂന്നാര്‍ മുതല്‍ ചിന്നാര്‍വരെയുള്ള പാക്കേജ് ടൂറിനും വനംവകുപ്പ് പരിപാടി തയ്യാറാക്കിയിട്ടുണ്ട്.



MathrubhumiMatrimonial