githadharsanam

ഗീതാദര്‍ശനം - 151

Posted on: 19 Feb 2009


നൈവ കിഞ്ചിത് കരോമീതി
യുക്തോ മന്യേത തത്ത്വവിത്
പശ്യന്‍ ശൃണ്വന്‍ സ്​പൃശന്‍ ജിഘ്രന്‍
അശ്‌നന്‍ ഗച്ഛന്‍ സ്വപന്‍ ശ്വസന്‍

പ്രലപന്‍ വിസൃജന്‍ ഗൃഹ്ണന്‍
ഉന്മിഷന്നിമിഷന്നപി
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഷു
വര്‍ത്തന്ത ഇതി ധാരയന്‍

കാര്യാകാര്യവിവേകം നേടിയ കര്‍മയോഗി കാണുക, കേള്‍ക്കുക, സ്​പര്‍ശിക്കുക, മണക്കുക, ഭക്ഷിക്കുക, നടക്കുക, ഉറങ്ങുക, ശ്വസിക്കുക, സംസാരിക്കുക, വിസര്‍ജിക്കുക. എടുക്കുക, കണ്‍മിഴിക്കുക, കണ്ണടയ്ക്കുക എന്നിവയെല്ലാം ചെയ്യുമ്പോഴും 'ഇന്ദ്രിയങ്ങള്‍ അതതു വിഷയങ്ങളില്‍ വ്യാപരിക്കുന്നു' എന്ന നിശ്ചത്തോടെയും 'ഞാന്‍ ഒന്നും ചെയ്യുന്നില്ല' എന്ന അനുഭവത്തോടെയും വര്‍ത്തിക്കുന്നു.

നല്ല ഉറക്കത്തിലും ശ്വാസം കഴിക്കുന്നുണ്ടെങ്കിലും നാമത് അറിയുന്നില്ല. കാരണം, 'ഞാന്‍ അറിയുന്നു' എന്ന അഹംബുദ്ധി പ്രവര്‍ത്തിക്കുന്നില്ല. ആത്മതത്ത്വത്തെ അറിഞ്ഞ കര്‍മയോഗി അഹംബുദ്ധിയെ ജയിച്ചിരിക്കയാല്‍ ഉണര്‍ന്നാണിരിക്കുന്നത് എന്ന വ്യത്യാസമേയുള്ളൂ. തന്റെ കര്‍മങ്ങളുടെ നിരീക്ഷകനാണ് അയാള്‍. തന്നിലെ തിരമാലകളെ കടല്‍ നിരീക്ഷിക്കുന്നപോലെ എന്നു പറയാം.

(തുടരും)



MathrubhumiMatrimonial