githadharsanam

ഗീതാദര്‍ശനം - 148

Posted on: 16 Feb 2009

സി. രാധാകൃഷ്ണന്‍



കര്‍മ സംന്യാസയോഗം


യത് സാംഖൈ്യഃ പ്രാപ്യതേ സ്ഥാനം
തദ്യോഗൈരപി ഗമ്യതേ
ഏകം സാംഖ്യം ച യോഗം ച
യഃ പശ്യതി സ പശ്യതി

സാംഖ്യത്തിലൂടെ (ജ്ഞാനമാര്‍ഗം) ഏത് ലക്ഷ്യത്തിലെത്തുന്നുവോ അതില്‍ത്തന്നെ കര്‍മയോഗത്തിലൂടെയും എത്തുന്നു. സാംഖ്യവും യോഗവും ഒന്നുതന്നെ എന്ന് ആര്‍ അറിയുന്നുവോ അയാള്‍ (കാര്യങ്ങള്‍) ശരിയായി അറിയുന്നു.

ഈ പദ്യം ഒരു മുന്‍പ്രസ്താവത്തിലെ അര്‍ഥശങ്ക നീക്കുന്നു. 'ഈ ലോകത്തില്‍ സാംഖ്യവും യോഗവുമെന്ന് രണ്ടു മാര്‍ഗങ്ങളു'ണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മൂന്നാമധ്യായം തുടങ്ങുന്നത്. 'ഒരേ ഒരു മാര്‍ഗം ലൗകികപരിഗണനയില്‍ രണ്ടായി അറിയപ്പെടുന്നു' എന്നുതന്നെയാണ് അവിടെ അങ്ങനെ പറഞ്ഞതിന്റെ താത്പര്യമെന്ന് വിശദമാക്കുകയാണ്. ശരി ഒന്നേ ഉള്ളൂ. അതിനെ ഏത് പേരിലും വിളിക്കാം എന്ന അറിവാണ് ശരിയായ അറിവ്.

(തുടരും)



MathrubhumiMatrimonial