ഗീതാദര്‍ശനം - 140
Posted on: 08 Feb 2009
അജ്ഞശ്ചാശ്രദ്ദധാനശ്ച
സംശയാത്മാ വിനശ്യതി
നായം ലോകേ/സ്തി ന പരോ
ന സുഖം സംശയാത്മനഃ
അറിവില്ലായ്മയും അശ്രദ്ധയും സംശയസ്വഭാവവും പുലര്‍ത്തുന്നവന് ഈ ലോകവും പരലോകവും ഇല്ല;സുഖവും ഇല്ല.
ചോദ്യം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നതിനെയല്ല ഇവിടെ തള്ളിപ്പറയുന്നത്. അത് മനനത്തിന്റെ ഭാഗമാണ്. ഒന്നും ശരിയല്ല എന്ന മുന്‍വിധിയെയും സുചിന്തിതവും സ്വന്തവുമായ ഒരു നിലപാടുതറ ഇല്ലാതിരിക്കുന്നതിനെയുമാണ് പഴിക്കുന്നത്. എല്ലാ സംവേദനങ്ങളെയും ഒരുപോലെ സംശയിക്കുന്നത് മനോബുദ്ധികളുടെ വൈകല്യത്തിനേ തെളിവാകൂ. ആ 'രോഗം' പിടിപെട്ടവര്‍ക്ക് ഈഷലുകളില്‍ നട്ടംതിരിയാനല്ലാതെ ഒരു നിമിഷവും സുഖമായിരിക്കാന്‍ കഴിയില്ല. 'നശിക്കുന്നു' എന്നതിന് ശാന്തി ലഭിക്കാതെപോകുന്നു എന്നേ അര്‍ഥമുള്ളൂ. ഒരു നിത്യനരകമുണ്ടെന്നോ അതില്‍ അകപ്പെടുമെന്നോ അല്ല. പാപികളില്‍ മഹാപാപിക്കുപോലും ശ്രദ്ധയുണ്ടായാല്‍ ജ്ഞാനം ലഭിക്കുമെന്ന് തൊട്ടുമുമ്പ് പറഞ്ഞേയുള്ളൂ; അതിന് ഒരു ഞൊടിയിട മതിതാനും.
(തുടരും)