githadharsanam

ഗീതാദര്‍ശനം - 137

Posted on: 05 Feb 2009


യഥൈധാംസി സമിദ്ധോശഗ്‌നനിര്‍
-ഭസ്മസാത്കുരുതേര്‍ശജുന
ജ്ഞാനാഗ്‌നനിഃ സര്‍വകര്‍മാണി
ഭസ്മസാത് കുരുതേതഥാ

അല്ലയോ അര്‍ജുനാ, ആളിക്കത്തുന്ന തീ വിറകുകൊള്ളികളെ എപ്രകാരം ചാരമാക്കിത്തീര്‍ക്കുന്നുവോ, അപ്രകാരം അറിവാകുന്ന അഗ്‌നനി എല്ലാ കര്‍മങ്ങളെയും ചാമ്പലാക്കുന്നു.കര്‍മങ്ങളെ, ഇനിയും മുളപൊട്ടാനുള്ളത് (സഞ്ചിതം), പ്രാബല്യത്തില്‍ വന്നുകൊണ്ടിരിക്കുന്നത് (പ്രാരബ്ധം), ഇനിയും വിത്തു വീഴാനുള്ളത്(ആഗാമി) എന്നിങ്ങനെ മൂന്നായി തിരിച്ച് ഇപ്പറഞ്ഞ 'സര്‍വ' ത്തില്‍നിന്ന് പ്രാരബ്ധകര്‍മങ്ങളെ മിക്ക വ്യാഖ്യാതാക്കളും ഒഴിവാക്കിക്കാണുന്നു. ആ ഇനത്തില്‍പ്പെട്ട കര്‍മങ്ങള്‍ അനുഭവിച്ചുതന്നെ തീരണം എന്നാണ് വാദം. പക്ഷേ, ഏതുതരം വിറകാണെങ്കിലും കത്തിയിരിക്കും എന്നുതന്നെയാണ് ഋഷി ഉദ്ദേശിക്കുന്നത്. കര്‍മത്തിന് കാരണമായ അഹംബുദ്ധിയും ഞാന്‍ അറിയുന്നു എന്ന ബുദ്ധിയും രണ്ടല്ലെങ്കിലും ആ ബുദ്ധിയില്‍ തന്നെ ഞാന്‍ സച്ചിദാനന്ദഘനമാണ് എന്ന അനുഭവജ്ഞാനം പ്രകാശിച്ചു കഴിഞ്ഞാല്‍, കര്‍ത്തൃത്വബോധം തീര്‍ത്തും നശിക്കുന്നുവല്ലോ. പിന്നെ അയാള്‍എന്തെങ്കിലുമൊന്ന് ചെയ്യുകയോ അനുഭവിക്കുകയോ ചെയ്യുന്നതെങ്ങനെ?
(തുടരും)



MathrubhumiMatrimonial