
ഗീതാദര്‍ശനം - 136
Posted on: 03 Feb 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
അപി ചേദസി പാപേഭ്യഃ
സര്‍വേഭ്യഃ പാപകൃത്തമഃ
സര്‍വം ജ്ഞാനപ്ലവേനൈവ
വ്യജിനം സംതിരഷ്യസി
സര്‍വപാപികളിലുംവെച്ച് ഏറ്റവുമധികം പാപം ചെയ്യുന്നവനായി ഭവിച്ചാലും ജ്ഞാനമാകുന്ന തോണികൊണ്ടുതന്നെ എല്ലാ പാപങ്ങളെയും കടക്കും.
പാപപദത്തിന് മുന്‍പൊരിക്കല്‍ പറഞ്ഞ അര്‍ഥമേ എടുക്കാവൂ. അതായത്, യജ്ഞഭാവനയോടെയല്ലാതെ ചെയ്യുന്ന എല്ലാതും പാപമാണ്. പരമാര്‍ഥജ്ഞാനത്തിനു മാത്രം നല്‍കാന്‍ കഴിയുന്ന വിവേകം ഇല്ലാത്തതിനാലാണ് കര്‍മം പാപമായിത്തീരുന്നത്. ചെയ്തുപോയതും ചെയ്യാനിരിക്കുന്നതുമായ എല്ലാ പാപങ്ങളെയും നേരറിവിന്റെ തോണികൊണ്ട് താണ്ടാം.
ആരാണ് അറിവിനവകാശി എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് ഇത്. എല്ലാവരും അവകാശികളാണ്. ഋതുവാര്‍ന്ന പെണ്ണും ഇരപ്പനും ദാഹകനും പതിതനും അഗ്‌നനിഹോത്രം ചെയ്ത ബ്രാഹ്മണനും തുല്യമാണ് അര്‍ഹത.
(തുടരും)





