githadharsanam

ഗീതാദര്‍ശനം - 134

Posted on: 02 Feb 2009


തദ്വിദ്ധി പ്രണിപാതേന
പരിപ്രശ്‌നേന സേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം
ജ്ഞാനിനസ്തത്ത്വദര്‍ശിനഃ

ആ ജ്ഞാനം, സാഷ്ടാംഗനമസ്‌കാരംകൊണ്ടും (സംശയനിവൃത്തിക്കായുള്ള) ചോദ്യങ്ങള്‍ കൊണ്ടും ഗുരുശുശ്രൂഷകൊണ്ടും നേടുക. ആത്മതത്ത്വത്തെ അറിഞ്ഞ ജ്ഞാനികള്‍ ആ അറിവ് നിനക്ക് ഉപദേശിക്കും.

ഇവിടെയും ആദ്യം വേണ്ടത് 'എനിക്ക് അറിവില്ലായ്മയുണ്ട്, അത് നീക്കണം' എന്ന മനഃസ്ഥിതിയാണല്ലോ. ഏതെങ്കിലും വിഷാദയോഗത്തിലൂടെ എല്ലാവര്‍ക്കും ഏതെങ്കിലുമൊരു ജീവിതഘട്ടത്തില്‍ അതുണ്ടാകും.
പക്ഷേ, വിദ്യാഭ്യാസരീതി ശ്രദ്ധിക്കുക. ശിഷ്യന്റെ ഗുരുഭക്തിയും ജ്ഞാനദാഹവും സമീപനരീതിയും ഗുരുവിന്റെ ജ്ഞാനാനുഭവങ്ങളും അന്യൂനമായിരിക്കണം.
(തുടരും)



MathrubhumiMatrimonial