ഗീതാദര്‍ശനം - 128
Posted on: 26 Jan 2009
സി. രാധാകൃഷ്ണന്‍
ദ്രവ്യയജ്ഞാത്തപോയജ്ഞാ
യോഗയജ്ഞാസ്തഥാപരേ
സ്വാധ്യായജ്ഞാനയജ്ഞാശ്ച
യതയഃ സംശിതവ്രതാഃ
ഇനിയും ചിലര്‍ ദ്രവ്യദാനം ചെയ്യുക, തപസ്സ്,യോഗസാധന, പഠനമനനങ്ങള്‍, ജ്ഞാനസമ്പാദനം എന്നീ യജ്ഞങ്ങളില്‍ ദൃഢമായ നിഷ്ഠയോടുകൂടി പ്രയത്‌നനിക്കുന്നു.
മുന്‍പു പറഞ്ഞ അഞ്ച് യജ്ഞങ്ങള്‍ക്കുശേഷം മനസ്സിനെ കൂടുതല്‍ അചഞ്ചലമാക്കാനുതകുന്ന അഞ്ചെണ്ണം ചൂണ്ടിക്കാണിക്കുന്നു. ഇവയെല്ലാം എങ്ങനെ യജ്ഞങ്ങളാക്കാമെന്ന് പിന്നീട് വിസ്തരിക്കുന്നുണ്ട്. ജീവിതത്തിലെ ഏത് പ്രവൃത്തിയും യജ്ഞമാക്കാമെന്നാണ് സൂചന.
ദാനം മനസ്സിന്റെ ആര്‍ത്തിയെ അതിജീവിക്കാനും ഒപ്പം പരസ്പരസ്നേഹവും കാരുണ്യവും വളര്‍ത്താനും ഉതകുന്നു. സ്വാത്മാവിന്റെ ശ്രുതി പ്രപഞ്ചത്തിന്റെതിനോട് ഇണക്കാനുള്ള യജ്ഞമാണ് തപസ്സ്. അത് അപൂര്‍വമായ ലയം നല്‍കുന്നു. യോഗസാധന ശാരീരികമായ സുസ്ഥിതിയിലൂടെ മനസ്സിന്റെ ഭദ്രത കാത്തുസൂക്ഷിക്കുന്നു. പഠിച്ചും മനനം ചെയ്തും അറിവ് നേടാനുള്ള യജ്ഞം ബുദ്ധിക്ക് തെളിമയും ഏകാഗ്രതയും കൈവരുത്തുന്നു.
(തുടരും)