
താരമായി അപരന്‍
Posted on: 20 Jan 2009
ജക്കാര്‍ത്ത: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള രൂപസാദൃശ്യത്തിലൂടെ ഇന്‍ഡൊനീഷ്യന്‍ യുവാവ് ശ്രദ്ധേയനാവുന്നു. ജക്കാര്‍ത്തയിലെ ഫോട്ടോഗ്രാഫറായ അനസ് ഒബാമയുടെ അപരനായി പണം കൊയ്യുകയാണ്. അമേരിക്കയില്‍ ഒബാമയുടെ സ്ഥാനാരോഹണ പരിപാടി നടക്കുമ്പോള്‍ ഇന്‍ഡൊനീഷ്യയിലെ ജനപ്രിയ ടി.വി. പരിപാടിയുടെ അവതാരകനായി തിളങ്ങുകയായിരുന്നു അനസ്.ഒരു ഫിലിപ്പീന്‍സ് മരുന്ന് കമ്പനി ഈ അപരനെ കഥാപാത്രമാക്കി പരസ്യവും ചെയ്തുകഴിഞ്ഞു. ഇന്‍ഡൊനീഷ്യയിലെയും ദക്ഷിണ കൊറിയയിലെയും പല കമ്പനികളും അനസിനെ പരസ്യങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തിരിക്കയാണ്.
തന്റെ വിശ്വാസങ്ങളെയും ധാര്‍മികതയെയും ബാധിക്കാത്ത തരത്തില്‍ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് ഈ 34കാരന്റെ തീരുമാനം. എന്നാല്‍ ഒബാമയുടെ ഔദ്യോഗിക അപരനാവാന്‍ താനില്ലെന്നും അനസ് വ്യക്തമാക്കുന്നു. 'വെടിയേറ്റു മരിക്കാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടുതന്നെ' എന്നാണ് അനസ് ഇതിനു നല്‍കുന്ന വിശദീകരണം.
സത്യപ്രതിജ്ഞ ചിത്രങ്ങളിലൂടെ





