ഗീതാദര്‍ശനം - 123
Posted on: 21 Jan 2009
ഗതസംഗസ്യ മുക്തസ്യ
ജ്ഞാനാവസ്ഥിത ചേതസഃ
യജ്ഞായാചരതഃ കര്‍മ
സമഗ്രം പ്രവിലീയതേ
നിസ്സംഗനും കാമക്രോധാദി വികാരങ്ങളില്‍നിന്ന് കരകയറിയവനും അറിവില്‍ മനസ്സുറച്ചവനുമായവന്‍ യജ്ഞഭാവനയോടെ (ഈശ്വരാരാധനയാകുന്ന ലോകസേവനമായി) ചെയ്യുന്ന കര്‍മങ്ങള്‍ (അവയുടെ ഫലദോഷാദികള്‍ ഉള്‍പ്പെടെ) സ്വമേവ (പ്രപഞ്ചത്തില്‍) ലയിച്ചുപോകുന്നു.
കര്‍മമായും യജ്ഞഭാവനയോടെയും കര്‍മം ചെയ്യുന്നത് ശീലമാക്കണമെന്നാണ് കഴിഞ്ഞ ശ്ലോകത്തില്‍ നിര്‍ദേശിച്ചത്. അതിനുള്ള പ്രചോദനവും അതിന്റെ അടിത്തറയും ജ്ഞാനമാണ് എന്ന വസ്തുത തുടര്‍ന്ന് ഇവിടെ വ്യക്തമാക്കുന്നു. ആ അറിവിന്റെ വെളിച്ചത്തില്‍ കര്‍മങ്ങളെ എങ്ങനെ കാണുന്നു എന്ന് അടുത്ത ശ്ലോകത്തില്‍ വിശദീകരിക്കുകയും ചെയ്യുന്നു.
(തുടരും)