
ബാലാനന്ദന്‍ തൊഴിലാളി വര്‍ഗത്തിനായി ജീവിച്ച നേതാവ് -സി.പി.എം. കേന്ദ്രകമ്മിറ്റി
Posted on: 19 Jan 2009
ന്യൂഡല്‍ഹി : മാര്‍ക്‌സിസം-ലെനിനിസം മനസ്സില്‍ നിറഞ്ഞു നിന്ന നേതാവായിരുന്നു ഇ.ബാലാനന്ദനെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അനുസ്മരിച്ചു. എക്കാലവും തൊഴിലാളി വര്‍ഗത്തിനുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി സഖാക്കളോടും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരോടും ഏറെ സ്നേഹത്തോടെ പെരുമാറിയിരുന്ന അദ്ദേഹം അവരുടെയെല്ലാം മനസ്സില്‍ സ്ഥാനം നേടി. പാര്‍ട്ടിക്കും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ വിയോഗം വിലപ്പെട്ട നഷ്ടമാണെന്നും സി.പി.എം. കേന്ദ്രകമ്മിറ്റി അനുസ്മരണക്കുറിപ്പില്‍ വ്യക്തമാക്കി.




