githadharsanam

ഗീതാദര്‍ശനം - 121

Posted on: 19 Jan 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനകര്‍ സംന്യാസയോഗം


നിരാശീര്‍യതചിത്താത്മാ
ത്യക്തസര്‍വപരിഗ്രഹഃ
ശാരീരം കേവലം കര്‍മ
കുര്‍വന്നാപ്‌നോതി
കില്‍ബിഷം

ഒന്നിലും ആര്‍ത്തിയില്ലാതെ, ആത്മസംയമനത്തോടെ, പരന്മാരില്‍നിന്ന് പിടിച്ചുവെക്കാവുന്ന സുഖഭോഗവസ്തുക്കളെയെല്ലാം ഒഴിവാക്കി, ശാരീരികതലത്തില്‍ മാത്രം കര്‍മത്തിലേര്‍പ്പെടുന്ന ആളെ ഒരു (കര്‍മ്മ) ദോഷവും ബാധിക്കില്ല.
ലോകത്തെ ഉപേക്ഷിച്ച് എന്ന് ഇതിന് അര്‍ഥമില്ല. ലോകം എങ്ങനെ ഇരുന്നാലും തനിക്ക് തന്റെ മോക്ഷം മതി എന്നത് തീര്‍ച്ചയായും ദുര്‍വിചാരമാണ്. ജന്മനാ സഹയജ്ഞക്കാരാണല്ലോ ലോകത്തെ പ്രജകളെല്ലാം. ഓരോരുത്തര്‍ക്കും ഒരുപാട് കടം വീട്ടാനുണ്ട്. ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും അടച്ചുപൂട്ടി വെക്കുന്നത് ശ്രേഷ്ഠങ്ങളായ അവയോട് ചെയ്യുന്ന അനീതിയാണ്. പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുക, അതൊട്ടും തനിക്കുവേണ്ടി അല്ലാതിരിക്കുക-അതുതന്നെമോക്ഷസുഖം.

(തുടരും)



MathrubhumiMatrimonial