githadharsanam

ഗീതാദര്‍ശനം - 116

Posted on: 14 Jan 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനകര്‍മ സംന്യാസയോഗം


കിം കര്‍മ കിമകര്‍മ്മേതി
കവയോശപ്യത്ര മോഹിതാഃ
തത്‌തേ കര്‍മ പ്രവക്ഷ്യാമി
യജജ്ഞാത്വാമോക്ഷ്യസേശശുഭാത്

കര്‍മമെന്ത് അകര്‍മമെന്ത് എന്ന് നിശ്ചയിക്കുന്നതില്‍ കവികള്‍ (ദൂരക്കാഴ്ചയുള്ളവര്‍) പോലും കുഴങ്ങുന്നു. (അതിനാല്‍) യാതൊന്നറിഞ്ഞാല്‍ അമംഗളത്തില്‍നിന്ന് മോചനം കിട്ടുമോ ആ കര്‍മത്തെ നിനക്ക് ഞാന്‍ പറഞ്ഞുതരാം.
വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാതെയാണ് ഗീതയുടെ കാലത്ത് മിക്കവരും ജീവിച്ചിരുന്നതെന്ന് സൂചന. മഹാപണ്ഡിതന്മാര്‍പോലും ആശയക്കുഴപ്പത്തിലായിരുന്നു. ജാതിഭ്രാന്ത് നിലവിലുണ്ടായിരുന്നതിനാല്‍ മിക്കവരും ജന്മനാ ലഭിച്ച തൊഴില്‍ എന്ന അനിഷ്ടവൃത്തിയിലായിരിക്കാം കഴിഞ്ഞുകൂടിയിരുന്നത്. ഭരണാധികാരികളുടെ കര്‍മങ്ങളും അമ്പേ പിഴച്ചതിനാലാണല്ലോ കുരുക്ഷേത്രയുദ്ധം ആവശ്യമായി വന്നത്. പിതാമഹര്‍ വരെ ഉള്ള തലമുറകളും ഗുരുനാഥരും ഒന്നും നേര്‍വഴി കാണിക്കാന്‍ പ്രാപ്തരായുമില്ല.
അതിനാല്‍ കര്‍മത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഹരിശ്രീ തൊട്ട് പറയുന്നു.

(തുടരും)



MathrubhumiMatrimonial