
ഗീതാദര്‍ശനം - 115
Posted on: 13 Jan 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
ഏവം ജ്ഞാത്വാ കൃതം കര്‍മ
പൂര്‍വൈരപി മുമുക്ഷുഭിഃ
കുരു കര്‍മൈവ തസ്മാത്വം
പൂര്‍വൈഃ പൂര്‍വതരം കൃതം
ഇങ്ങനെ (ആത്മസ്വരൂപത്തെ കര്‍മം ഒരിക്കലും കളങ്കപ്പെടുത്തുന്നില്ല എന്ന്) അറിഞ്ഞുകൊണ്ട് മുമുക്ഷുക്കള്‍ പണ്ടുമുതല്‍ക്കേ കര്‍മം ചെയ്തുപോരുന്നു. അത്തരത്തില്‍ പണ്ടേക്കു പണ്ടേ ചെയ്യപ്പെട്ടപോലെത്തന്നെ നീയും കര്‍മം ചെയ്യുക.
ഗീത ഒരു നവോത്ഥാനപാഠമാണ് എന്ന് വരുന്നു. ചിരപുരാതനമായ അറിവ് (ഇടക്കാലത്ത് നഷ്ടപ്പെട്ടത്) വീണ്ടെടുത്തും അവലംബിച്ചും പ്രവര്‍ത്തിക്കുക എന്നാണ് നിര്‍ദേശം. ഭൂമിയില്‍ അനാദികാലം തൊട്ടുള്ള അറിവിന്റെ പുനഃപ്രകാശനമാണ് ഗീത നിര്‍വഹിക്കുന്നത്. (ഈ അറിവ് ആദ്യം എവിടെ ഉണ്ടായി എന്ന ചോദ്യം പ്രസക്തമേ അല്ല.)
കര്‍മത്തെക്കുറിച്ച് ചിരപുരാതനമായി ഉണ്ടായിരുന്ന ശരിയായ അറിവ് ഇനി വിസ്തരിക്കുന്നു.
(തുടരും)





