githadharsanam

ഗീതാദര്‍ശനം - 110

Posted on: 08 Jan 2009


ജ്ഞാനകര്‍മ സംന്യാസയോഗം


വീതരാഗഭയക്രോധാ
മന്മയാ മാമുപാശ്രിതാഃ
ബഹവോ ജ്ഞാനതപസാ
പൂതാ മല്‍ഭാവമാഗതാഃ

സംഗം, പേടി, ദേഷ്യം എന്നിവ കൈവെടിഞ്ഞ് ജ്ഞാനത്തിനായി തപസ്സനുഷ്ഠിച്ച് പരിശുദ്ധരായ എത്രയോ സാധകര്‍ എന്നെത്തന്നെ ആശ്രയിച്ച് എന്നില്‍ വിലയിച്ച മനസ്സോടെ എന്റെ സ്വരൂപത്തിലെത്തിയിട്ടുണ്ട്.
അറിവിനായുള്ള അര്‍പ്പണവും അറിവുമായുള്ള സൗഹൃദവും ശീലിക്കണം. അറിവിനെ അവനവനില്‍നിന്ന് മറയ്ക്കുന്ന ആര്‍ത്തി,പേടി, ദേഷ്യം എന്നിവ ഉപേക്ഷിക്കുകയും പ്രവൃത്തിയിലും നിവൃത്തിയിലും അറിവിനെ മാത്രം പ്രമാണമാക്കുകയും ചെയ്യണം. അത്തരം ജ്ഞാനനിഷ്ഠന് അന്യതപസ്സുകളൊന്നും കൂടാതെ ഈശ്വരസാക്ഷാത്കാരം സാധിക്കും. അറിവിന്റെ മാറ്റുകൂട്ടാന്‍ മറ്റെല്ലാം മറന്ന് അനവരതം പ്രവര്‍ത്തിക്കുക എന്നാണ് ആഹ്വാനം. അതിന് ആദ്യമായി വേണ്ടത് മുന്‍പറഞ്ഞ ജ്ഞാനശത്രുക്കളെ കൊല്ലുകയാണ്. അവ അവനവന്റെതന്നെ ബന്ധുക്കളോ ഗുരുനാഥരോ അവയവങ്ങളോ ആയി കാണപ്പെടുന്നുവല്ലോ എന്ന ചിന്ത മാര്‍ഗതടസ്സമാണ്.
(തുടരും)



MathrubhumiMatrimonial