githadharsanam

ഗീതാദര്‍ശനം - 107

Posted on: 05 Jan 2009


യദാ യദാ ഹി ധര്‍മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ
തദാത്മാനം സൃജാമ്യഹം

അര്‍ജുനാ എപ്പോഴെല്ലാം ധര്‍മത്തിന് ക്ഷയവും അധര്‍മത്തിന് അഭ്യുന്നതിയും ഉണ്ടാകുന്നുവോ, അപ്പോഴെല്ലാം ഞാന്‍ സ്വയം സൃഷ്ടിക്കുന്നു.

ഇവിടെ ധര്‍മം എന്ന വാക്കിന് ജാതി-മത-വര്‍ണ-ലിംഗ-അധികാരാദി വ്യവസ്ഥിതികളെ ആസ്​പദിച്ചുള്ള അര്‍ഥം പറഞ്ഞാല്‍ ഗീതയുടെ താത്ത്വികമായ തലം അപ്പാടെ നഷ്ടമാകുന്നു. പ്രകൃത്യനുസാരവും ജ്ഞാനോന്മുഖവുമായ ജീവിതചര്യ എന്നാണ് അര്‍ഥം.

എന്തിനായിട്ടെന്ന് സ്​പഷ്ടമാണെങ്കിലും തെളിച്ചുതന്നെ പറയുന്നു -

(തുടരും)



MathrubhumiMatrimonial