githadharsanam

ഗീതാദര്‍ശനം - 103

Posted on: 31 Dec 2008

സി. രാധാകൃഷ്ണന്‍



ജ്ഞാനകര്‍മ സംന്യാസ യോഗം


സ ഏവയാം മയാ തേശദ്യ
യോഗഃ പ്രോക്തഃ പുരാതനഃ
ഭക്തോശസി മേ സഖാ ചേതി
രഹസ്യം ഹ്യേതദുത്തമം

നീ എന്റെ ഭക്തനും സുഹൃത്തും ആയതിനാല്‍ ആ പുരാതനയോഗവിദ്യ ഞാന്‍ നിനക്കിപ്പോള്‍ പറഞ്ഞുതരികയാണ്. ഇത് വളരെ രഹസ്യവും ഉത്തമവുമാണ്.
ഈശ്വരന്‍ എന്ന അറിവിലേക്ക് ചെല്ലാന്‍ രണ്ട് ഗുണങ്ങളാണ് അത്യാവശ്യം എന്നാണ് വിവക്ഷ. ഭക്തിയും സൗഹൃദഭാവവും. ഭക്തി എന്നാല്‍ പൂര്‍ണമായ സമര്‍പ്പണം. സൗഹൃദമോ വേറിട്ടല്ലെന്ന മാനസികാവസ്ഥയും.(പേടിച്ചിട്ടോ അന്യമെന്നു കരുതി ആരാധിച്ചിട്ടോ ഫലമില്ലെന്നര്‍ഥം.)
ഒളിച്ചിരിക്കുന്ന സ്വഭാവമുണ്ട്, അറിവിന് (ഈശ്വരന്). കഷ്ടപ്പെട്ട് കണ്ടെത്തണം. (ഒളിച്ച് സുഹൃത്തിനെ കണ്ടെത്താനാവാതെ വിഷണ്ണനായി കണ്ണീരോടെ 'തോറ്റേ!' എന്ന് വിളിച്ചു പറയുമ്പോള്‍ ആ കക്ഷി സ്വയം വെളിപ്പെടുത്തുന്ന കളിതന്നെ.)



MathrubhumiMatrimonial