
ഗീതാദര്‍ശനം - 104
Posted on: 01 Jan 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
അര്‍ജുന ഉവാചഃ
അപരം ഭവതോ ജന്മ
പരം ജന്മ വിവസ്വതഃ
കഥമേതദ്വിജാനീയാം
ത്വമാദൗ പ്രോക്തവാനിതി
അര്‍ജുനന്‍ പറഞ്ഞു: അങ്ങയുടെ ജനനം പിന്നീടും സൂര്യന്‍േറത് അതിനു വളരെ മുന്‍പും ആയിരുന്നുവല്ലോ. അപ്പോള്‍, അങ്ങ് ആദ്യമേതന്നെ സൂര്യന് ഇതുപദേശിച്ചു എന്ന പ്രസ്താവം ഞാനെങ്ങനെ ശരിയെന്നറിയും?
പ്രാപഞ്ചിക പരിഗണനകള്‍ വെച്ചുനോക്കിയാല്‍ പ്രത്യക്ഷത്തില്‍ അവിശ്വസനീയമായ ഈ അവകാശവാദം ബോധിക്കണമെങ്കില്‍ വക്താവിനെപ്പറ്റി കുറച്ചുകൂടി നന്നായി അറിയണം. പ്രാപഞ്ചികാര്‍ഥത്തിലാണെങ്കില്‍ ഈശ്വരന്‍തന്നെയാണ് സംസാരിക്കുന്നത് എന്ന ഉറപ്പ് കിട്ടണം. താത്ത്വികതലത്തിലോ, തന്നിലെ പരമാത്മാവിന്റെ സ്വരമാണ് കേള്‍ക്കുന്നത് എന്ന് തിരിച്ചറിയണം. രണ്ടും ഒരുമിച്ചു സാധിക്കുന്ന തരത്തിലാണ് മറുപടി.
(തുടരും)





