githadharsanam

ഗീതാദര്‍ശനം - 97

Posted on: 25 Dec 2008


ഇന്ദ്രിയാണി മനോ ബുദ്ധിഃ
അസ്യാധിഷ്ഠാനമുച്യതേ
ഏതൈര്‍ വിമോഹയത്യേഷ
ജ്ഞാനമാവൃത്യ ദേഹിനം

ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഇതിന്റെ (ആര്‍ത്തിയുടെയും ക്രോധത്തിന്റെയും) ഇരിപ്പിടം എന്നു പറയപ്പെടുന്നു. ഇവയെ ഉപയോഗിച്ച് ജ്ഞാനത്തെ മറച്ചിട്ട് ജീവനെ മോഹിപ്പിക്കുന്നു.
ഇന്ദ്രിയങ്ങളില്‍നിന്നാണ് തുടക്കം. താത്കാലിക സുഖങ്ങള്‍ തേടി അവ കടിഞ്ഞാണറ്റ കുതിരകളായി വിലസുന്നു. മനസ്സിനെ അവ തോന്നിയപടി വലിച്ചുകൊണ്ടുപോകുന്നു. മനസ്സാകട്ടെ, ബുദ്ധിയെ തന്റെ കൂടെ വലിച്ചിഴയ്ക്കുന്നു. ബുദ്ധി ആത്മാവിനെ ഭ്രമിപ്പിക്കുന്നു.

(തുടരും)



MathrubhumiMatrimonial